मम्बोदा बहवो भवन्ति गगने सर्वे अपि नैतादृशाः।
केचित् वृष्टिभिरार्द्रयन्ति वसुधां गर्जन्ति केचित् वृथा
यं यं पश्यसि तस्य तस्यपुरतो मा ब्रूहि दीनं वचः।।
rey rey chathaka saavadhaanamanasaa mithtrs, kshanam srooryatham
ambodhaa bhahavao bhavanthi gaganey sarve apir naaithaadrusaah
kechith vrishthibhirardrayanthi vasudhdaam garjanth kechi vrudhaa
yam yam pasyasi tasya tasya purathio maa broohi deenam vachah
bharthru hari
Oh my dear friend chataka bird, for a moment, please listen to my words with careful attention. There are many types of clouds appearing in the sky and all are not alike. Some clouds fill the earth with bountiful rains but some just remain in their place making futile roars. So please do not approach everyone you see and unravel your tale of woe
The chathaka is a mythological bird and it is believed that its throat is cut and hence can drink water through its upturned open beaks, from the raindrops that fall direct on earth straight from the cloud in the sky during rain.
The poet advises the bird not to cry for drops of water to every cloud. Clouds are many and are dissimilar in character.
Some really pour as rain on the earth making it fertile but some other clouds just remain there in high skies and make
roaring announcements by way of thunder but never pouring rain to help the bird.
The poet's advice is also directed to people who, in their misery, try to approach every person of note with their tales of woe in the hope of redressal of their grievances. Some really good people respond positively and would give some help also. But others (like the grievance redressal forums in government offices or the loud mouthed politicians) just make reassuring promises that would never be kept.
രേ രേ ചാതക സാവധാനമനസാ മിത്ര ക്ഷണം ശ്രൂയതാ-
മംബോദാഃ ബഹവോ ഭവന്തി ഗഗനേ സര്‍വ്വേ അപി നൈതാദൃശാഃ
കേചിത് വൃഷ്ടിഭിരാര്ദ്രയന്തി വസുധാം ഗര്ജ്ജന്തി കേചിത് വൃഥാ
യംയം പശ്യസി തസ്യ തസ്യ പുരതോ മാബ്രൂഹി ദീനംവചഃ
ഭര്‍തൃഹരി
പ്രിയ മിത്രമേ, വേഴാമ്പല്‍ പക്ഷീ, ഞാന്‍ പറയുന്നത്
കുറച്ചു നേരത്തേക്കെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കൂ.
ആകാശത്തില്‍ എത്രയോ വ്യത്യസ്ഥ ഗുണങ്ങളും
നിറങ്ങളും ഉള്ള മേഘങ്ങള്‍ ഒത്തിരി
പ്രത്യക്ഷപ്പെട്ടും പിന്നെ മറഞ്ഞുകൊണ്ടും ഇരിക്കും. അവയെല്ലാം
ഗുണത്തില്‍ ഒരുപോലെ ഉള്ളവയല്ലല്ലോ.
മഴമേഘങ്ങളായി കറുത്തിരുണ്ട് നില്ക്കുന്ന
ചില മേഘങ്ങള്‍
ധാരാളം മഴ പൊഴിഞ്ഞ് ഭൂമിയെ സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയ്ക്കുന്നു.
പക്ഷെ പലേ മേഘങ്ങളും ആകാശത്തില്‍ ഉയരെ നിന്ന് കൊണ്ട്
ഉച്ചത്തില്‍ ഇടിവെട്ടുന്നതുപോലുള്ള ശബ്ടകോലാഹലങ്ങള് മാത്രം സൃഷ്ടിച്ച് ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാതെ മാറിപ്പോകുന്നു.
വേഴാമ്പലേ, നിന്റെ സ്ഥിരം
പരിപാടി ആകാശത്തില്‍ ഉരുണ്ടുകൂടുന്ന എല്ലാ മേഘങ്ങളെയും നോക്കി വെള്ളത്തുള്ളികള്ക്കുവേണ്ടി ചുണ്ടും പിളര്ത്തിപ്പിടിച്ചുകൊണ്ട്
യാചിക്കുക എന്നതാണല്ലോ.
അങ്ങിനെ എല്ലാവരോടും
നിന്റെ കഥനകഥകള്‍ ഉരുവിട്ട്
ഭിക്ഷ എടുക്കേണ്ട ആവശ്യമുണ്ടോ.?
ഏതു മേഘം പോഴിയുമോ
അതിനോട് മാത്രം വെള്ളത്തുള്ളികള്‍ക്ക് വേണ്ടി അപേക്ഷിച്ചാല്‍ പോരെ ?.
വേഴാമ്പല്‍, അതായത് പുരാണങ്ങളിലെ ചാതകപ്പക്ഷിക്ക് വെള്ളം കുടിച്ചു ദാഹം തീര്‍ക്കാന്‍ വലിയ പ്രയാസമാണത്രെ. അതിന്റെ തൊണ്ടയില്‍ ഒരു ദ്വാരം ഉണ്ടെന്നും, സാധാരണ ഗതിയില്‍ കൊക്ക് താഴ്തിപ്പിടിച്ചു വെള്ളം
കുടിച്ചാല്‍ ആ വെള്ളമെല്ലാം തൊണ്ടയിലെ ദ്വാരത്തിലൂടെ പുറത്തേക്ക് ഒഴുകിപ്പോകും
എന്നും ആണ് വിശ്വസിക്കപ്പെടുന്നത്.
അതിനാല്‍ എപ്പോഴും വേഴാമ്പല്‍ ദാഹത്തോടെ വെള്ളവും കാത്തിരിക്കുകയാണ്. അതിനു കുടിക്കാനുള്ള വെള്ളം
ആകാശത്തില്‍ ഉരുണ്ടുകൂടിയിരിക്കുന്ന മേഘങ്ങള്‍
വര്ഷിക്കുമ്പോള്
അതിന്റെ ഉയര്‍ത്തിപ്പിടിച്ച കൊക്കില്‍ വീഴുന്ന
തുള്ളികള്‍ മാത്രമായിരിക്കും
അതുകൊണ്ട് ആകാശത്തില്‍ ഏതു മേഘം അനങ്ങുന്നത് കണ്ടാലും വേഴാമ്പല്‍
മാനം നോക്കി സ്വന്തം ഗതികേട് ഉരുവിട്ടെന്ന
തരത്തില്‍ ഉറക്കെ കരയും..
വെള്ളം തരണേ
എന്ന് യാചിക്കുന്നതു പോലെ.
കവി വേഴാമ്പലിനോടു ഓര്മ്മപ്പെത്തുകയാണ്. മുകളില്‍ കാണുന്ന
എല്ലാ മേഘങ്ങളെയും വിളിച്ചു കരഞ്ഞിട്ടു കാര്യമില്ല.
മഴമേഘങ്ങള്‍ മാത്രമേ
കനിയുകയുള്ളൂ.
മറ്റുള്ള ഒരുപാടു മേഘങ്ങള്‍ തലതിരിച്ചു കരച്ചില് ഒന്നും ശ്രദ്ധിക്കാതെ തങ്ങളുടെ പാട്ടിനു പോകും
അത് പോലെ തന്നെ, ഭൂമിയില്‍ ധാരാളം മനുഷ്യര്‍ ഉണ്ടെങ്കിലും കഷ്ടപ്പെടുന്ന ആളുകള്‍ അവരോടെല്ലാം സഹായം അഭ്യര്‍ത്ഥിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല.
നന്മയും കനിവും ഉള്ളവരോട് മാത്രം സഹായം തേടുന്നതാണ് നല്ലത്
No comments:
Post a Comment