ആദ്യം
ഓരോരുത്തനും തന്നെത്താന്‍ ഉദാരമനസ്കന്‍ ആവണം.
നന്മ
സ്വന്തം വീട്ടില്‍ തുടങ്ങട്ടെ.
മറ്റുള്ളവരെ
കുറ്റപ്പെടുത്താന്‍ തുനിയുന്നതിനു മുന്‍പേ
അവരെ കുറ്റപ്പെടുത്തുന്ന നാം പലപ്പോഴും
എത്രയധികം അസഹിഷ്ണുതയോടും കാര്‍ക്കശ്യത്തോടും കൂടിയാണ് സാധാരണയായി പെരുമാറുന്നത് എന്ന് ഓര്‍ത്താല്‍
നന്നായിരിക്കും.
മറ്റുള്ളവര്‍
അങ്ങേയറ്റം പ്രാകൃതമായ നിലപാടുകള്‍ ആണ് കൈക്കൊള്ളുന്നത് എന്ന് ഉറക്കെ
കുറ്റപ്പെടുത്തുന്നതിനു മുമ്പ് നമ്മുടെ
നിലപാടുകളും പെരുമാറ്റവും പലപ്പോഴും എത്ര കര്‍ക്കശങ്ങളും
യുക്തിക്ക് നിരക്കാത്തവയും ആണ് എന്ന
കാര്യം കൂടി കണക്കിലെടുക്കേണ്ടതല്ലേ?
ഓരോരുത്തരും
തങ്ങളുടെ സമീപനത്തില്‍ കാണുന്ന അപക്വതയെക്കുറിച്ചു ഒരു പരിധി വരെയെങ്കിലും
ബോധവാന്മാര്‍ ആവുകയാണെങ്കില്‍ നമ്മുടെ
ചുറ്റും നടക്കുന്ന പലേ കാര്യങ്ങളും കൂടുതല്‍ നന്നായി മുന്നോട്ടു പോകുമായിരുന്നു.
ഓരോ
വ്യക്തിയും സ്വയം ധരിച്ചു വച്ചിട്ടുണ്ട്,
താന്‍ ഏറെ സൗഹൃദം നിറഞ്ഞു തുളുമ്പുന്നവന്‍ ആണ്,
താന്‍ എല്ലാ വിഷയങ്ങളും യുക്തി പൂര്‍വ്വം മാത്രം കൈകാര്യം ചെയ്യുന്നവന്‍
ആണ്, താന്‍ മനസ്സില്‍ കരുണയും അലിവും
ഉള്ളവനാണ് എന്നോക്കെ.
പക്ഷെ അതൊന്നും അത്ര ശരിയല്ല, യാഥാര്‍ഥ്യത്തോട്
അടുക്കുമ്പോള്‍
അതിനാല്‍
ഒരു ശുദ്ധീകരണ പ്രക്രിയ ആരംഭിക്കുവാന്‍ ആര്‍ക്കെങ്കിലും ഉദ്ദേശം
ഉണ്ടെങ്കില്‍ അയാള്‍ അത് തന്നില്‍ തന്നെ തുടങ്ങണം.
നമ്മളില്‍
ആരും മാലാഖമാര്‍ അല്ല.
പക്ഷെ എല്ലാവരും ചെകുത്താന്മാരും അല്ല.
ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ നമ്മെത്തന്നെ നമുക്ക് ഏറെ നന്നാക്കാന്‍ കഴിയും
ശുദ്ധികലശം സ്വന്തം വീട്ടില്‍ ത്തന്നെ തുടങ്ങാം.
No comments:
Post a Comment