pachai maamalai pol mene

Thursday, January 08, 2026

thorough analysis and threadbare criticism





नो शक्य एव परिहृत्य दृढां परीक्षां
ज्ञातुं मितस्य च महतश्च कवेर्विशेषः।
को नाम तीव्रपवनागममन्तरेण
भेदेन वेत्ति शिखिदीपमणिप्रदीपौ॥
मङ्खकविप्रणीते श्रीकण्ठचरिते
no śakya eva parihṛtya dṛḍdāṁ parīkṣāṁ
jñātuṁ mitasya ca mahataśca kavarviśeṣaḥ|
ko nāma tīvrapavanāgamamantareṇa
bhedena vetti śikhidīpamaṇipradīpau||
maṅkhakavipraṇīte śrīkaṇṭhacarite
It is highly impossible to decide whether a poet or scholar is indeed very great or whether he is just average, without putting the respective poetic creations to severe and exacting tests through thorough analysis and threadbare criticism.
It only when a strong and intense wind is blowing that we could distinguish whether what is shining before us is just a burning wick of a lamp or a very valuable gem which is shedding its inherent brilliant lustre
When the wind blows, the wick would be blown out. But the shine of the gem would continue for ever. Similarly the work of a poetic creation of an author with class would withstand any sort of criticism or incisive analysis, but the creation of an empty and showy writer would be shred to pieces when subjected to popular analysis.


നോ ശക്യ എവ പരിഹൃത്യ ദൃഢാം പരീക്ഷാം
ജ്ഞാതും മിതസ്യ ച മഹതശ്ച കവേര്‍വിശേഷഃ|
കോ നാമ തീവ്രപവനാഗമമന്തരേണ
ഭേദേന വേത്തി ശിഖിദീപമണിപ്രദീപൗ||
മങ്ഖകവിപ്രണീതേ ശ്രീകണ്ഠചരിതേ
ഒരു കവി, ഒരു സാഹിത്യകാരന്‍, ഏറെ ഔന്നത്യവും സർഗ്ഗപ്രതിഭയും ഉള്ള എഴുത്തുകാരന്‍ ആണോ, അല്ല, ആ വ്യക്തി വെറും ശരാശരി കഴിവുകള്‍ മാത്രമുള്ള ആളാണോ എന്ന് മനസ്സിലാക്കുവാന്‍ അത്ര എളുപ്പം ഒന്നും അല്ല. ഈ നിരൂപണം ഏറെ ശ്രമകരമാണ്. ഒരു സാഹിത്യകാരന്‍റെ യഥാര്‍ത്ഥ പ്രതിഭ വിലയിരുത്തണം എങ്കില്‍ അദ്ദേഹത്തിന്‍റെ സൃഷ്ടി ഏറെ കടുപ്പമേറിയവയും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞവയും ആയ വിലയിരുത്തലുകള്‍ നടത്തിയും പിന്നെ കൃതിയുടെ ഓരോ വശവും, ഓരോ ചെറിയ ഭാഗവും ഏറെ നിശിതമായ നിരൂപണത്തിനു വിഷയമാക്കിയും ഒക്കെ ആയിരക്കും.
ഏറെ വേഗതയോടെ ആഞ്ഞടിക്കുന്ന ഒരു കാറ്റ് വീശിയാല്‍ മാത്രമേ നമുക്ക് നമ്മുടെ മുന്നില്‍ തിളങ്ങി നില്‍ക്കുന്നത് എണ്ണയൊഴിച്ച് കത്തിച്ച കൊച്ചു ചിരാത് മാത്രമാണോ അല്ല തന്നില്‍ അന്തര്‍ഭവിച്ചിട്ടുള്ള സ്വാഭാവികമായ തിളക്കം കൊണ്ട് ചുറ്റും പ്രകാശം പരത്തുന്ന ഒരു ഉത്തമ രത്നം ആണോ എന്ന കാര്യം ശരിക്കും മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.
ഏറെ വേഗത്തില്‍ കാറ്റ് വീശുമ്പോള്‍ ചിരാതിലെ ദീപനാളം കേട്ടടങ്ങിപ്പോകും. പക്ഷെ രത്നത്തിന്‍റെ തിളക്കം ഇല്ലാതാക്കാന്‍ ഒരു കൊടും കാറ്റിനും സാധിക്കുകയില്ല.
ഇത് പോലെ തന്നെ ഏറെ നിലവാരമുള്ള ഒരു സാഹിത്യകാരന്‍റെ സര്‍ഗ്ഗസൃഷ്ടി എത്രയധികം കുറ്റപ്പെടുത്തലുകളെയും ദോഷം മാത്രം കാണുന്ന നിരൂപണങ്ങളെയും എല്ലാം അതിജീവിച്ച് സ്വന്തം നില തെളിയിക്കും. വിടുവായത്തവും വിഷയ ശൂന്യതയും കൈമുതലായി, വെറും കാട്ടിക്കൂട്ടലുകളും കേട്ടുകാഴ്ച്ചകളും കൊണ്ട് വലിയ ഒച്ചപ്പാടോടെ പ്രത്യക്ഷപ്പെടുന്ന തറ സൃഷ്ടികള്‍ അറിവുള്ളവരുടെ വിലയിരുത്തലുകളുടെ മുന്നില്‍ അടിയറവു പറഞ്ഞു ഇല്ലാതാവും.

No comments:

Post a Comment