ललितान्तानि गीतानि कुवाक्यान्तं च सौहृदं।
प्रणमान्तः सतां कोपो याचनान्तम् हि गौरवं।
lalitāntāni gītāni kuvākyāntaṁ ca sauhṛdaṁ|
praṇamāntah satāṁ kopo yācanāntam hi gauravaṁ|
सुभाषितं
subhāṣitaṁ
Songs conclude with soft notes,
intimate friendships get broken by exchange of unpleasant words,
the anger of a noble man disappears completely when he is mollified through a pranaam
and one's self respect and dignity is lost irrecoverably once he starts begging.
Unfortunate and impolite exchange of words between friends too often results in snapping of the lifelong relations in many cases.
If a really noble person is angry for some reason, his anger could be pacified if the wrongdoer admits his error and makes respectful amends for the offence.
A man, however elite his position is, if he is brought down to the position of begging, all his dignity will be thrown to winds. And melodies conclude with soft notes…that is a happy thing.
गीतानि ललितान्तानि nice songs conclude with mellow notes
सौहृदम् च कुवाक्यान्तं friendship gets shattered by bad words
सतां कोपः प्रणामान्तं a good soul's anger just vanishes once you say sorry and pay respects to him or her
गौरवं याचनान्तं हि and the dignity of a person vanishes for ever once he is forced to beg
ലലിതാന്താനി ഗീതാനി കുവാക്യാന്തം ച സൌഹൃദം।
പ്രണാമാന്തഃ സതാം കോപോ യാചനാന്തം ഹി ഗൌരവം।
ഹൃദ്യങ്ങളായ ഗാനങ്ങള്‍ ഏറെ മൃദുലങ്ങളായ സ്വരങ്ങളും നാദങ്ങളും വിന്യസിച്ചുകൊണ്ടാണ് അവസാനിക്കുക
ഏറെ സ്നിഗ്ദവും ആഴമേറിയതും ആയ സൌഹൃദങ്ങള്‍ പോലും അനുചിതവും ക്രൂരവും ആയ വാക്കുകള്‍ പ്രയോഗിക്കുന്നതോടെ തതകര്‍ന്നുപോകാം.
നല്ലൊരു മനുഷ്യന്‍ ഏറെ പ്രകോപിതന്‍ ആയാല്‍ പോലും ആ ദേഷ്യത്തിന് കാരണക്കാരന്‍ ആയ ആള്‍ അയാളുടെ മുന്നില്‍ വന്ന് പ്രണമിച്ച് മാപ്പ് പറഞ്ഞാല്‍ ആ കോപവും പരിഭവവും അതോടെ അവസാനിക്കും.
അതുപോലെ ഒരാള്‍ സമൂഹത്തില്‍ ഏറെ ബഹുമാന്യനും തലയെടുപ്പുള്ളവനും ഒക്കെ ആയാല്‍ പോലും അയാള്‍ മറ്റുള്ളവരോട് യാചിക്കാന്‍ തുടങ്ങുമ്പോള്‍ അയാളുടെ ബഹുമാന്യത തീരെ നഷ്ടപ്പെടുന്നു.
പലപ്പോഴും ആലോചിക്കാതെയും വേദനിപ്പിക്കാന്‍ ഒട്ടും ഉദ്ദേശം ഇല്ലാതെയും പറയുന്ന ചീത്ത വാക്കുകള്‍ പോലും ജീവിതകാലം മുഴുവന്‍ നിലനിന്നിരുന്ന സൌഹൃദങ്ങള്‍ക്ക് അന്ത്യം കുറിക്കാറുണ്ട്.
തരവും നന്മയും ഉള്ള ഒരു മനുഷ്യന്‍ ഏതെങ്കിലും കാരണം കൊണ്ട് ദേഷ്യം വന്ന് പിണങ്ങി ഇരിക്കുകയാണെങ്കില്‍ അയാളെ കണ്ടു ഒന്ന് സമാധാനിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്‌താല്‍ പിന്നെ അയാളുടെ ദേഷ്യം പമ്പ കടക്കും.
എത്ര വലിയ ആളാണെങ്കിലും, അയാള്‍ വേറൊരു വ്യക്തിയോട് സഹായത്തിനായി യാചിക്കുമ്പോള്‍ അയാളുടെ നിലയും വിലയും എല്ലാം താഴ്ന്നു പോകുന്നത് സ്വാഭാവികം മാത്രമാണ്.
നല്ല ശീലുകള്‍ ഏറെ ആശ്വാസം പകരുന്ന ഒട്ടും കടുപ്പമില്ലാത്ത നാദത്തോടെ സമാപിക്കുന്നു.
No comments:
Post a Comment