pachai maamalai pol mene

Saturday, February 04, 2017

panchaadreeshvari mangalam....



पञ्चाद्रीश्वरि मङ्गळं हरिहरप्रेमाकृते मङ्गळं
पिञ्छ्रालंकृत मङ्गळं त्रिजगतां आद्यप्रभो मङ्गळं।
पञ्चास्यध्वज मङ्गळं प्रणमतां चिन्तामणे मङ्गळं
पञ्चास्त्रोपम मङ्गळं श्रुतिशिरोलङ्कार सन्मङ्गळं॥
pañcādrīśvari maṅgaḻaṁ hariharapremākṛte maṅgaḻaṁ
piñchrālaṁkṛta maṅgaḻaṁ trijagatāṁ ādyaprabho maṅgaḻaṁ|
pañcāsyadhvaja maṅgaḻaṁ praṇamatāṁ cintāmaṇe maṅgaḻaṁ
pañcāstropama maṅgaḻaṁ śrutiśirolaṅkāra sanmaṅgaḻaṁ||


Mangalam to the lord of Five hills..
Mangalam to the ultimate consummation of the love between Hari and Hara (Vishnu and Shiva)..
Mangalam to the one who adorns himself with peacock feathers
Mangalam to the one who is the supreme lord of all the three worlds.
Mangalam to the one who has the insignia of lion in his flag
Mangalam to the one who is the precious gem which yields all the desires of people who prostrate before Him
Mangalma to the one who is comparable in beauty to Kamadeva with five
arrows
Mangalam to the one who shines as the ornament at the head of Vedas.. representing their sum and substance..

Saranam Ayyappa...

പഞ്ചാദ്രീശ്വരി മംഗളം ഹരിഹര പ്രേമാകൃതെ മംഗളം
പിഞ്ച്രാലംകൃത മംഗളം തൃജഗതാം ആദ്യപ്രഭോ മംഗളം
പഞ്ചാസ്യധ്വജ മംഗളം പ്രണമതാം
ചിന്താമണേ മംഗളം
പഞ്ചാസ്ത്രോപമ മംഗളം ശ്രുതിശിരോലങ്കാര സന്‍മംഗളം

അഞ്ചു മാമലകളുടെ അധിപന് മംഗളം
ഹരിയുടെയും ഹരന്‍റെയും തീവ്രമായ പരസ്പര സ്നേഹത്തിന്‍റെ മൂര്‍ത്തഭാവം കൊണ്ടവന് മംഗളം

നിറുകയില്‍ മയില്‍‌പ്പീലി ചൂടിയവന് മംഗളം

മൂവുലകും തനിക്ക് തുല്യരില്ലാതെ സ്വന്തം ആജ്ഞാശക്തി കൊണ്ട് മാത്രം അടക്കി വാഴുന്ന ദൈവീകതയ്ക്ക് മംഗളം

കൊടിക്കൂറയില്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തെ ഏന്തി നില്‍ക്കുന്നവന് മംഗളം

കാലിണളില്‍ ശരണം തേടിയെത്തുന്ന ഭക്തകോടികള്‍ക്ക് ആശിച്ചതെല്ലാം നല്‍കുന്ന ചിന്താമണി രത്നം പോലുള്ളവന് മംഗളം

അഞ്ചു മലര്‍ബാണങ്ങള്‍ തൊടുത്ത് പ്രപഞ്ചത്തെ മോഹിപ്പിക്കുന്ന കാമദേവനെ വെല്ലുന്ന ശരീരസൌകുമാര്യത്തോടെ ദര്‍ശനമരുളുന്നവന് മംഗളം

ശ്രുതികളായ വേദങ്ങളുടെ തലപ്പത്ത് അവയുടെ അലങ്കാരമായി അവിടെ സാരമായി, പ്രണവമായി തലയുയര്‍ത്തി നില്‍ക്കുന്നവന് മംഗളം
(കുളത്തുപുഴയും, ആര്യങ്കാവും, അച്ഛൻ കോവിലും, അയ്യപ്പൻ കോവിലും, ശബരിമലയുമാണ് പഞ്ച ശാസ്താ ക്ഷേത്രങ്ങളെന്ന് അനുമാനിക്കാം)

1 comment: