മൃദോ പരിഭവോ നിത്യം വൈരം തീക്ഷ്ണസ്യ നിത്യശഃ|
ഉത്സൃജ തദ് ദ്വയം തസ്മാന്മധ്യാം വൃത്തിം സമാശ്രയേത്||
സുഭാഷിതശതകേ ൩-൩൦
പ്രകൃത്യാ വളരെ
ശാന്തസ്വഭാവം ഉള്ള വ്യക്തി മിക്കവാറും എല്ലാ കാര്യങ്ങളിലും എല്ലാ
അവസരങ്ങളിലും നിത്യേന എന്ന വണ്ണം അവഗണനയും ഒരുപക്ഷെ തോല്‍വിയും തന്നെ ഏറ്റുവാങ്ങി
യെന്നിരിക്കും.
അതെ സമയം കാര്‍ക്കശ്യവും തീക്ഷ്ണതയും ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്ന
വ്യക്തിക്ക് എപ്പോഴും ശത്രുക്കളുടെ ഒരു
നീണ്ട നിര തന്നെ നേരിടേണ്ടിവരും.
അത് കൊണ്ട് ഓരോ വ്യക്തിയും തന്റെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ട് ഒരു കാര്യം ഇതാണ്. ഒരു പരിധിക്കപ്പുറമുള്ള ശാന്തത ഉപേക്ഷിക്കുക. അതെ സമയം അളവറ്റതും അപ്രായോഗികവും ആയ കാര്‍ക്കശ്യവും ഒഴിവാക്കുക. ഇവ രണ്ടും വേണ്ടിടത്ത് വേണ്ട അളവില്‍മാത്രം സ്വീകരിക്കുക.
വളരെ പ്രായോഗികമായ ഒരു സുഭാഷിതം. അല്ലലുകളും സംഘര്‍ഷങ്ങളും ഇല്ലാതെ ജീവിക്കുവാനുള്ള ഒരു ഒറ്റമൂലി
ശരിയാണ്.. ഏറെ പാവത്തന്മാരായ വ്യക്തികള്‍ നേരം പുലരുമ്പോള്‍ ശക്തമായ നിലപാടുകള്‍ എടുക്കുമെന്നോ, കര്‍ക്കശത്വം
മുഖമുദ്രയായി ജീവിതം കഴിച്ചു കൂട്ടുന്നവര്‍ പെട്ടെന്ന് മാലാഖമാര്‍ ആവുമെന്നോ
പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷെ
യാഥാര്‍ഥ്യബോധം എല്ലാവര്ക്കും എപ്പോഴും ഉണ്ടാവണം
No comments:
Post a Comment