കുസുമസ്തബകസ്യേവ
ദ്വയീ വൃത്തിര്‍മനീഷിണഃ।
മൂര്‍ധ്നി വാ സര്‍വലോകസ്യ
ശീര്യതേ വനേ ഏവ വാ॥
ഭര്‍തൃഹരേഃ
നീതിശതകേ॥
എത്താവുന്ന ഉന്നതിയില്‍ എത്തുവാന്‍ ആത്മാര്‍ഥമായും മടിച്ചു നില്‍ക്കാതെയും
ശ്രമിച്ചുകൊണ്ടേയിരിക്കുക. ഒന്നുകില്‍ ഉയരത്തില്‍ എത്തും. അല്ലെങ്കില്‍ ആ യാത്രയില്‍ സ്വയം ഇല്ലാതാവും.
പക്ഷെ
ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. ഇടത്താവളങ്ങള്‍ കണ്ടെത്തിയാല്‍ അവിടെ പറ്റിക്കൂടാന്‍ ഒരിക്കലും തയാറാവരുത്.
ഈ സന്ദേശം
നമുക്ക് നല്‍കുന്നത് ചിന്തകരില്‍ അഗ്രഗണ്യനായ ഭര്‍തൃഹരി ആണ്. ഈ സന്ദേശം
നീതിശതകത്തില്‍ നിന്നാണ്.
പുതിയതായി വിടര്‍ന്ന
പൂക്കളുടെ കൂട്ടത്തിന്
എത്തിപ്പെടാന്‍ രണ്ടു സ്ഥാനങ്ങള്‍ മാത്രമേ മുന്നില്‍ ഉള്ളൂ. അവ സര്‍വശക്തന്‍റെ പാടങ്ങളില്‍ എത്തുന്നു, അലങ്കാരമായി
ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുന്നു. അപ്രകാരം ഉന്നതിയില്‍ എത്തുവാന്‍
കഴിഞ്ഞില്ലെങ്കില്‍ അവ കാട്ടിലെ, തോട്ടത്തിലെ ചെടിയില്‍ തന്നെ കിടന്ന് വാടി
വീഴുന്നു. തരവും ഉന്നതിയും ഉള്ള സജ്ജനങ്ങളും
ജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടാതം
അതുപോലെ തന്നെ ആണ്. അവര്‍ ജീവിതത്തിന്‍റെ ഉന്നതിയില്‍
എത്തിപ്പെടാന്‍ ഇടവിടാതെ പരിശ്രമിക്കുകയും
ആ ലക്ഷ്യം നേടുകയും വേണം. ആ പരിശ്രമത്തില്‍ വിജയിച്ചില്ലെങ്കില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ആരെയും ശല്യപ്പെടുത്താതെ പേരില്ലാത്തവന്‍ എന്ന
പോലെ ജീവിതം നയിച്ചു തീര്‍ക്കണം.
കഴിവും തരവും
ഉള്ള വ്യക്തി ഒരിക്കലും ഏറെ ശരാശരി
മാത്രമായ ലക്ഷ്യങ്ങളോടെ ജീവിക്കരുത്. തന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് ഉന്നതിയില്‍ എത്തുക തന്നെ വേണം. ഈ പരിശ്രമത്തില്‍ ഒരാള്‍ പരാജയപ്പെട്ടുപോയി എന്നിരിക്കട്ടെ. അതില്‍ അയാള്‍ക്ക് വിഷമമോ ലജ്ജയോ തോന്നേണ്ട കാര്യം ഒട്ടും ഇല്ല.
കഴിയാവുന്നതെല്ലാം
ചെയ്തു, മുട്ടാവുന്ന വാതിലുകളില്‍ എല്ലാ മുട്ടിനോക്കി എന്ന് അയാള്‍
സ്വയം ഉറപ്പു വരുത്തണം.
പലപ്പോഴും നാം എളുപ്പവഴികളില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നു. സുഖകരമായ മാര്‍ഗ്ഗങ്ങളില്‍ നിന്ന് പുറത്ത് പോവാന്‍
നാം മടിക്കുന്നു. വഴിയില്‍ ഒരു ഉറക്കം പാസാക്കാന്‍ പോലും നമുക്ക് ഇഷ്ടമാണ്.
പക്ഷെ ആ സമീപനം നമ്മെ ഒരു കഴമ്പും ഇല്ലാത്ത വ്യക്തികള്‍ ആക്കി
മാറ്റും.
അതാണോ നമുക്ക്
വേണ്ടത് ?
No comments:
Post a Comment