രോചനം ചന്ദനം ഹേമം മൃദങ്ഗം ദര്‍പണം മണിം।
ഗുരുമഗ്നിം രവിം പശ്യേത് നമസ്യേത് പ്രാതരേവ ഹി
ധര്‍മ്മശാസ്ത്രം
രാവിലെ ഉണര്‍ന്ന് എഴുന്നേല്ക്കുമ്പോള് ഒരാള്‍ കണി കാണാവുന്ന ദ്രവ്യങ്ങളും വസ്തുക്കളും. ഇവയെ കാണുകയും, ഏറെ ബഹുമാനത്തോടെ വന്ദിക്കുകയും ചെയ്യുന്നത് ഏറെ ക്ഷേമകരമാണ്.
ദര്‍ശിക്കാന്‍ അത്യുത്തമങ്ങളായവ താഴെ കൊടുക്കുന്നു
ഗോരോചനം, ചന്ദനം സ്വര്‍ണ്ണം മൃദംഗം, തിളങ്ങുന്ന മുഖം നോക്കുന്ന കണ്ണാടി, അമൂല്യ രത്നങ്ങള്‍ പിന്നെ ഗുരുക്കന്മാര് മാതാപിതാക്കള്‍,നല്ലവണ്ണം ജ്വലിക്കുന്ന അഗ്നി, ഉദിക്കുന്ന സൂര്യന്
ഇത് ഭാരതീയ സനാതന ധര്‍മശാസ്ത്രത്തില്‍ പറഞ്ഞതാണ്.
പക്ഷെ ഇത്തരം കാഴ്ചകള്‍ ലോകത്ത് ഏവര്‍ക്കും ഏതു മത വിശ്വാസികള്‍ക്കും പ്രത്യേകിച്ചു മതവിശ്വാസം ഒന്നും ഇല്ലാത്തവര്‍ക്കും എല്ലാം ഏറെ സന്തോഷം നല്കുന്നവ ആയിരിക്കും.
എന്നും മേല്‍പ്പറഞ്ഞ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും കാണാന്‍ സാധിച്ചു എന്ന് വരില്ല. പക്ഷെ ചിലതൊക്കെ കാണാം. ഗുരുവിനെയും മാതാപിതാക്കളെയും വന്ദിക്കാം
No comments:
Post a Comment