വചസ്തത്രൈവ വക്തവ്യം യത്രോക്തം സഫലം ഭവേത്|
സ്ഥായീഭവതി ചാത്യന്തം രങ്ഗം ശുക്ലപടേ യഥാ||
മഹത്തായ ഒരു ചിന്താശകലം. പലേ സംഗ്രഹങ്ങളിലും ഇത് കണ്ടു. പക്ഷെ ഉറവിടത്തെയോ ഗ്രന്ഥ കര്‍ത്താവിനേയോ
ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല
ശ്ലോകത്തിന്റെ
അര്‍ത്ഥം
ഒരു വ്യക്തി വാക്കുകള്‍ പ്രയോഗിക്കുന്നതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും എല്ലാ അത്തരം വാക്കുകളും അഭിപ്രായങ്ങളും കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവും എന്ന് ഉറപ്പിക്കാന്‍ പറ്റുന്ന വേദികളിലും,
വ്യക്തികളോടും ആയിരിക്കണം..
അത്തരം വേദികളിലെ വാക്കുകളും അവിടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും തൂവെള്ളയും ശുദ്ധവും ആയ തുണിക്കഷണത്തില്‍ മുക്കിപ്പിടിപ്പിക്കുന്ന ചായക്കൂട്ട് പോലെ ഒരിക്കലും മായതെയും കഴുകിയാല്‍ ഒലിച്ചുപോകാതെയും സ്ഥിരമായി നില്ക്കും.
പലപ്പോഴും നാം നമ്മുടെ അഭിപ്രായങ്ങള്‍ക്കോ നമുക്ക് തന്നെയോ ഒരു പ്രസക്തിയും പ്രാധാന്യവും ഇല്ലാത്ത വേദികളില്‍, ആരും ശ്രദ്ധിച്ചില്ലെങ്കിലും നമ്മുടെ അഭിപ്രായങ്ങള്‍ തട്ടിവിടാരുണ്ട് . അത് കൊണ്ട് എന്ത് പ്രയോജനം?
നമ്മുടെ അഭിപ്രായങ്ങള്‍ വിലയേറിയവ ആയാല്‍ പോലും അത്തരം വേദികളില്‍ അവ പ്രകടിപ്പിക്കുന്നത് കേള്‍വി ശേഷി ഇല്ലാത്തവരോടു പ്രസംഗം നടത്തുന്നത് പോലെയാണ്.
പിന്നെ ആവശ്യം ഇല്ലാത്ത സ്ഥലത്ത് വലിഞ്ഞു കയറി അഭിപ്രായം പറയുകയും അവിടെ നമ്മെ ഇഷ്ടപ്പെടാത്ത,
അതെ സമയം നല്ല തടിമിടുക്കുള്ള ആളുകള്‍ ഉണ്ടെങ്കില്‍ നമുക്ക് തല്ലും തൊഴിയും എല്ലാം കിട്ടി എന്നും വരാം.
വൃത്തിയുള്ള വെള്ള തുണിയില്‍ ചായം ചേര്‍ത്താല്‍ തുണിക്ക് നാം പ്രതീക്ഷിക്കുന്ന നിറം ലഭിക്കും. അതെ സമയം ചായം മുക്കുമ്പോള്‍ തുണി വരുത്തി ഇല്ലാത്തതും മലിനവും ആണെങ്കില്‍ ചായത്തില്‍ മുക്കി എടുത്ത ശേഷം ചായം ഇളകിപ്പോകും.
വിവരമുള്ള മനുഷ്യന് വലിഞ്ഞു കയറി തെറ്റൊന്നും ചെയ്യില്ല.. അത്ര ശരിയാണെന്ന് തോന്നാത്ത ആളുകളോട് സംസാരിക്കാനും ചങ്ങാത്തം കൂടാനും ശ്രമിക്കുകയും ഇല്ല.
ധീരതയുടെ യഥാര്‍ത്ഥ ലക്ഷണം വിവേകമാണ്. എടുത്തുചാട്ടമല്ല.
No comments:
Post a Comment