pachai maamalai pol mene

Monday, January 27, 2025

युक्तियुक्तमुपादेयं वचनं बालकादपि



युक्तियुक्तमुपादेयं वचनं बालकादपि।
अन्यत्तृणमिव त्याज्यमप्युक्तं पद्मजन्मना॥३
योगवासिष्टे द्वितीयप्रकरणे अष्टादशे सर्गे॥
yuktiyuktamupādeyaṁ vacanaṁ bālakādapi|
anyattṛṇamiva tyājyamapyuktaṁ padmajanmanā||3
yogavāsiṣṭe dvitīyaprakaraṇe aṣṭādaśe sarge||
A very educative quote from the great Yoga Vaasishtam
Yoga Vaasistam is a work attributed to Valmiki. As a companion volume to the epic Ramayanam
In this work, the detailed discussions by way of training session between Sage Vasishta and his disciple Sri Rama forms the subject matter. After formal education, and before embarking on career as a ruler of men, Rama is clearing all his doubts on worldly and spiritual subjects.. and these doubts are being cleared by none other than the great Sage, and the Guru of the Solar Dynasty, sage Vasishta himself..
Yoga Vasishtam is rated as one of the ultimate texts in lifestyle management and spirituality..
The slokam quoted at the top underline the value of objectivity.
Meaning of the Sloka
A statement, if it is backed up by logic and reasonableness, should be accepted even if that statement is made by a mere urchin. And if its otherwise, that is, if it is opposed to logic, then it should be rejected like a piece of grass even if such statement is made by Lord Brahmadeva the creator himself..
Indian thought always followed reason, and reason alone..
Blind adherence to illogical and unreasonable tenets was never expected of any person.
At present we tend to get swayed by populism and temporary emotions.. And often reason is relegated to the backseat.
May maturity prevail
യുക്തിയുക്തമുപാദേയം വചനം ബാലകാദപി।
അന്യത്തൃണമിവ ത്യാജ്യമപ്യുക്തം പദ്മജന്മനാ॥൩
യോഗവാസിഷ്ടേ ദ്വിതീയപ്രകരണേ അഷ്ടാദശേ സര്‍ഗേ॥
ഒത്തിരി വിജ്ഞാനപ്രദവും ചിന്തോദ്ദീപകവും ആയ ശ്ലോകം. യോഗവാസിഷ്ടം എന്ന ഉത്തമ കൃതിയില്‍ നിന്ന്.
യോഗവാസിഷ്ടം രചിച്ചത് വാല്മീകി മഹര്‍ഷി ആണെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ രാമായണത്തിന് ഒരു അനുബന്ധ കൃതി ആയിട്ടും കണക്കാക്കപ്പെടുന്നു.
ഈ കൃതിയുടെ പ്രതിപാദ്യ വിഷയം വസിഷ്ഠ മഹര്‍ഷി അദ്ദേഹത്തിന്‍റെ ശിഷ്യനും രാജകുമാരനും ആയ ശ്രീരാമന് ജീവിത ചര്യയിലും വേദാന്തത്തിലും എല്ലാം നല്‍കിയ പരിശീലനവും നിര്‍ദ്ദേശങ്ങളും എല്ലാം ആണ്. ധനുര്‍വിദ്യയിലും ശാസ്ത്രങ്ങളിലും എല്ലാം പര്യാപ്തമായ വിദ്യാഭ്യാസം വസിഷ്ടനില്‍ നിന്ന് തന്നെ നേടിയെടുത്ത ശേഷം രാജ്യഭരണം എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുമ്പ് തനിക്ക് ലൌകികവും ആധ്യാത്മികവും ആയുള്ള എല്ലാ വിഷയങ്ങളിലും ഉള്ള സംശയങ്ങള്‍ എല്ലാം തീരെ മാറിക്കിട്ടുവാനുള്ള ശ്രമത്തിലാണ് ഭഗവാന്‍ ശ്രീരാമന്‍. രാമന്‍റെ സംശയങ്ങള്‍ എല്ലാം ഓരോന്നായി അപഗ്രഥനം ചെയ്ത് അവയ്ക്കെല്ലാം മറുപടികള്‍ നല്കുന്നത് ജ്ഞാനിയും മഹര്‍ഷി വര്യനും സൂര്യവംശത്തിന്‍റെ ബഹുമാന്യനായ ഗുരുവും ആയാല്‍ സാക്ഷാല്‍ വസിഷ്ടന്‍ നേരിട്ടാണ്.
നേരായ ജീവിതചര്യ നയിക്കുന്ന കാര്യത്തിലും ആധ്യാത്മികങ്ങളായ വിഷയങ്ങളിലും എല്ലാം ഒരുപോലെ അവസാന വാക്കായി കണക്കാക്കപ്പെടുന്ന ഒരു കൃതി ആണ് യോഗവാസിഷ്ടം.
മുകളില്‍ കൊടുത്തിരിക്കുന്ന ശ്ലോകം വസ്തു നിഷ്ടതയുടെ പരമ പ്രാധാന്യം അടിവരയിട്ടു പറയുന്നതാണ്.
ശ്ലോകത്തിന്‍റെ അര്‍ത്ഥം.
യുക്തിക്കും ന്യായത്തിനും നിരക്കുന്ന ഒരു പ്രസ്താവന ശ്രദ്ധയില്‍ പെട്ടാല്‍, ആ അഭിപ്രായം മുന്നോട്ടു വച്ചത് ഒരു കൊച്ചു പയ്യന്‍ ആണെങ്കില്‍ പോലും അത് സ്വീകരിക്കുക തന്നെ വേണം. ആ പ്രസ്താവന അപ്രകാരം ഉള്ളത് അല്ലെങ്കില്‍, അതായത്, അത് യുക്തിക്കും ന്യായത്തിനും ഒത്തു വരാത്തതാണ് എങ്കില്‍ ആ പ്രസ്താവന നമ്മുടെയെല്ലാം സൃഷ്ടികര്‍ത്താവായ സാക്ഷാല്‍ ബ്രഹ്മദേവനില്‍ നിന്ന് ഉണ്ടായതായാല്‍ പോലും അത് ഒരിക്കലും സ്വീകരിക്കപ്പെടെണ്ടതല്ല.. ഒരു പുല്‍ക്കഷണത്തിന്‍റെ വില മാത്രം കൊടുത്ത് തിരസ്കരിക്കപ്പെടെണ്ടതാണ്.
അതെ, ഭാരതീയ ചിന്ത എപ്പോഴും യുക്തിയേയും നീതിയേയും മാത്രം പിന്തുടര്‍ന്നിരുന്നു.
യുക്തിക്ക് നിരക്കാത്ത അസംബന്ധങ്ങള്‍ അടങ്ങിയ ജല്പനങ്ങള്‍ ആരില്‍ നിന്ന് വന്നാലും അത് തള്ളിക്കളയാന്‍ ഭാരതീയ ചിന്തയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
ഇന്ന് നമ്മുടെ ചിന്തകള്‍ അതുപോലെ തന്നെ ആണോ എന്നത് ഒരു ചോദ്യചിഹ്നമല്ലേ ? പലപ്പോഴും യുക്തിരഹിതമായ കാര്യങ്ങള്‍ ആരെങ്കിലും പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുകയും അത്തരം അഭിപ്രായങ്ങളെ ഏറെ ആലോചിക്കാതെ ഒത്തിരി പേര്‍ പിന്താങ്ങുകയും പലപ്പോഴും അത്തരം കാര്യങ്ങള്‍ വൈകാരികയുടെയും പ്രദര്‍ശനപരതയുടെയും മാത്രം പിന്താങ്ങലോടെ ആളുകള്‍ക്കിടയില്‍ സ്വീകാര്യത നേടുകയും ചെയുന്നു എന്നത് ഒരു ദുഃഖസത്യമായി നമ്മെ വേട്ടയാടുന്നു. ഇത്തരം അവസരങ്ങളില്‍ യുക്തി ബോധം ആരും കാണാത്ത അഗാധതയിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു.
വിവേകം വിജയിക്കും എന്ന് നമുക്ക് പ്രത്യാശിക്കാമോ?

No comments:

Post a Comment