न तथा भवति भयं मे व्याघ्रं दृष्ट्वा वने पिशाचं वा।
मूर्खं दृष्ट्वाभिमुखं यथा भयं मां समाविशति॥ २० ॥
नीतिद्विषष्टिका
na tathā bhavati bhayaṃ me vyāghraṃ dṛṣṭvā vane piśācaṃ vā।
mūrkham dṛṣṭvābhimukhaṃ yathā bhayaṃ māṃ samāviśati॥ 20
nītidviṣaṣṭikā
The author confesses that he becomes more afraid and unsettled when he comes face to face with a stupid person, even more than when he is confronted by a fierce tiger or the devil itself in a forest.
Yes, when mired in forest, confronted by a tiger or even by an ogre itself, a person with some resourcefulness can think out some plans to escape from the situation. However, when forced to keep company with a stupid person no one can know what is in store for either of them. It is indeed a pathetic situation for a normal person being forced to contend with a nitwit.
From Neeti Dvishashtika of Sundara pandya.
मे for me वने in the forest व्याघ्रं tiger पिशाचं a fiend, goblin वा either दृष्ट्वा seeing तथा to the same extent भयं fear, trepidation, anxiety न not भावति happen, arise यथा similar to, in comparison to मूर्खं stupid fellow, silly, dull headed अभिमुखं face to face दृष्ट्वा seeing भयं fear मां me समाविशति enter, affect
ന തഥാ ഭവതി ഭയം മേ വ്യാഘ്രം ദൃഷ്ട്വാ വനേ പിശാചം വാ। മൂര്‍ഖം ദൃഷ്ട്വാഭിമുഖം യഥാ ഭയം മാം സമാവിശതി॥ ൨൦ ॥
നീതിദ്വിഷഷ്ടികാ
കവി തന്‍റെ നിസ്സഹായത വെളിപ്പെടുത്തുകയാണ്. കൊടും കാട്ടില്‍ വഴിയറിയാതെ പെട്ടുപോയാലും അവിടെ ആ സന്ദര്‍ഭത്തില്‍ ഒരു പുലിയുടെയോ പിശാചിന്‍റെ തന്നെയോ ആക്രമണം ഉണ്ടായാലും അതില്‍ നിന്നുണ്ടാവുന്ന പേടിയെക്കാളും വിഷമങ്ങളെക്കാളും ഏറെ ഗുരുതരങ്ങളാണ് ഒരു മണ്ടനും മൂര്‍ഖനും ആയ ആളുമായി മുഖാമുഖം എത്തിപ്പെടുവാനും അയാളോടൊപ്പം സഹകരിക്കുവാനും ഉള്ള സാഹചര്യം വന്നുപെട്ടാല്‍ ഉണ്ടാവുന്ന വിഷമങ്ങള്‍.
അതെ, കാറ്റില്‍ പെട്ടുപോയാലും കടുവയോ പിശാചോ ആക്രമിച്ചാലും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചൊക്കെ വിവരമുള്ള ആര്‍ക്കും എന്തെങ്കിലും ഒക്കെ ആലോചിച്ച് ഉപായം കണ്ടെത്താന്‍ കഴിഞ്ഞു എന്ന് വരാം. പക്ഷെ ഒരു വിഡ്ഢിയുടെ ഒപ്പം സഹകരിക്കേണ്ടി വരുമ്പോള്‍ ഇരുവര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഊഹിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഒരു സാധാരണ മനുഷ്യന് അത്തരം മണ്ടന്മാരുമായുള്ള ഇടപാടുകള്‍ തികച്ചും ഒരു ഭയാനകമായ കീറാമുട്ടി തന്നെയാണ്.
സുന്ദര പാണ്ഡ്യ കവിയുടെ നീതി ദ്വിഷഷ്ടികയില്‍ നിന്ന്
No comments:
Post a Comment