श्रेयांसि बहु विघ्नानि भवन्ति महतामपि ।
अश्रेयसि प्रवृत्तानां दूरं यान्ति विनायकाः ॥
śreyāṃsi bahu vighnāni bhavanti mahatāmapi ।
aśreyasi pravṛttānāṃ dūraṃ yānti vināyakāḥ ॥
When we embark upon some great and noble missions, numerous obstacles would appear as if from nowhere. However, when as mission is destructive, the perpetrators often find the project and the mission too very easy to execute.
Even though the statement looks so desperate, we cannot help but to agree with it
Of course the nice endeavours, accomplished after a lot of teeting troubles would give enduring happiness, whereas destructive forays would leave us empty and exhausted.
We are free to choose our paths, most of the time.
ശ്രേയാംസി ബഹു വിഘ്നാനി ഭവന്തി മഹതാമപി ।
അശ്രേയസി പ്രവൃത്താനാം ദൂരം യാന്തി വിനായകാഃ ॥
വളരെ മഹത്തരങ്ങളും ക്ഷേമകരങ്ങളും ആയ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ഒട്ടേറെ പ്രശ്നങ്ങളും വഴിമുടക്കുകളും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. അതേസമയം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കച്ച കെട്ടി ഇറങ്ങുന്നവരുടെ വഴിയില്‍ ഒരു തടസ്സവും കാണുകയില്ല.
ഇത് ഒരു ശുഭാപ്തവിശ്വാസം കുറഞ്ഞ ഓര്‍മ്മപ്പെടുത്തലായി തോന്നാം. പക്ഷെ പ്രായോഗിക തലത്തില്‍ ഇതില്‍ ഒട്ടേറെ സത്യമുണ്ട്.
പക്ഷെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ നേരിട്ട ശേഷം ചെയ്തു തീര്‍ക്കുന്ന വലിയ കാര്യങ്ങള്‍ ഒരിക്കലും കോട്ടം തട്ടാത്ത, സ്ഥായിയായ നല്ല ഫലത്തോടെ ഏറെക്കാലം നിലനില്‍ക്കും. പക്ഷെ പെട്ടെന്ന് തന്നെ അവസാനിക്കുന്ന നശീകരണ പ്രവര്‍ത്തികള്‍ നമ്മുടെ ജീവിതത്തില്‍ ശൂന്യതയും ദിശാരാഹിത്യവും മാത്രം കൂട്ടിച്ചേര്‍ക്കും
എന്ത് ചെയ്യണം എന്നത് നമുക്ക് തന്നെ തീരുമാനിക്കാം
No comments:
Post a Comment