pachai maamalai pol mene

Tuesday, April 15, 2025

success or failure, happens according to divine will, and would depend on many factors beyond our control



यत्ने कृते सिद्ध्यति कोऽत्र दोषाः कोवा न सिद्ध्यति ममेति करोति कर्म।
यत्नैः शुभैः पुरुषता भवतीह नॄणां दैवं विधानमनुगच्छति कार्यसिद्धिः॥
भासस्य अविमारके
yatne kṛte siddhyati ko'tra doṣāḥ kovā na siddhyati mameti karoti karma|
yatnaiḥ śubhaiḥ puruṣatā bhavatīha nṝṇāṁ daivaṁ vidhānamanugacchati kāryasiddhiḥ||
bhāsasya avimārake

If one makes earnest attempts to accomplish something and even if he does not achieve the results in full, or even if he fails, what is there to blame? Indeed no one would ever start a project expecting an unfavourable result or failute. Only through untiring work prodded by optimism that success visits human beings. Of course, results in any project, be it success or failure, happens according to divine will, and would depend on many factors beyond our control. However we should do things which are in our control in the best manner possible.
യത്നേ കൃതേ സിദ്ധ്യതി കോഽത്ര ദോഷാഃ കോവാ ന സിദ്ധ്യതി മമേതി കരോതി കര്‍മ।
യത്നൈഃ ശുഭൈഃ പുരുഷതാ ഭവതീഹ നൄണാം ദൈവം വിധാനമനുഗച്ഛതി കാര്യസിദ്ധിഃ॥
ഭാസസ്യ അവിമാരകേ

ഒരാള്‍ ആത്മാര്‍ത്ഥതയോടെയും സ്ഥിരോത്സാഹത്തോടെയും ഒരു പ്രവൃത്തിയുമായി മുന്നോട്ടു പോകുന്നു. ഒരുപക്ഷെ ആ സംരംഭം പൂര്‍ണ്ണമായി വിജയിച്ചില്ല അല്ലെങ്കില്‍ പ്രതീക്ഷിച്ച വിധത്തിലുള്ള ലാഭം ഉണ്ടായില്ല, എന്നൊക്കെ വരാം. അതില്‍ ദുഃഖിക്കാനോ സ്വയം കുറ്റപ്പെടുത്താനോ വേണ്ട ഒരു കാരണവും ഇല്ല. ആരും ഒരിക്കലും തോല്‍വിയോ ചീത്ത ഫലങ്ങളോ മാത്രം മുന്നില്‍ കണ്ടു കൊണ്ട് ഒന്നും ചെയ്യാന്‍ ഇറങ്ങി പുറപ്പെടാറില്ല. ഏതു കാര്യത്തിലും മടികൂടാതെ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടു പോവുന്ന ആള്‍ക്ക് മാത്രമേ ഒരു കാര്യം വിജയകരമായി ചെയ്തു തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ഒന്ന്‍ ഓര്‍ക്കണം. ഒരു പദ്ധതി വിജയിക്കുന്നതിന് ഭാഗ്യം, ദൈവാധീനം എന്നു തുടങ്ങി നമ്മുടെ നിയന്ത്രണത്തില്‍ ഇല്ലാത്ത പലേ ഘടകങ്ങളും കാരണമായേക്കാം. പക്ഷെ നമ്മുടെ നിയന്ത്രണത്തില്‍ ഉള്ള കാര്യങ്ങള്‍ നല്ല നിലവാരത്തോടെ ചെയ്തു തീര്‍ക്കുക തന്നെ വേണം

No comments:

Post a Comment