pachai maamalai pol mene

Friday, March 20, 2026

evil-minded fellow derives immense pleasure when he hurls insults on others



पांसुपातेन हृष्यन्ति कुञ्जराः मदशालिनः।
तथा परिवदन्नन्यान् हृष्टो भवति दुर्जनः॥
महाभारते आदिपर्वे ८७-११

pāṁsupātena hṛṣyanti kuñcarāḥ madaśālinaḥ|
tathā parivadannanyān hṛṣṭo bhavati durjanaḥ||
mahābhārate ādiparve 87-11

An elephant in rut throws up a lot of dust using its trunk and is extremely happy when that dust falls down and covers its own body. In the same manner, an evil-minded fellow derives immense pleasure when he hurls insults on others

From Adi parvam of Mahabharatham

പാംസുപാതേന ഹൃഷ്യന്തി കുഞ്ജരാഃ മദശാലിനഃ।
തഥാ പരിവദന്നന്യാന്‍ ഹൃഷ്ടോ ഭവതി ദുര്‍ജനഃ॥
മഹാഭാരതേ ആദിപര്‍വേ ൮൭-൧൧

മദപ്പാടുള്ള കൊമ്പനാന തുമ്പിക്കൈ ഉയര്‍ത്തി പൊടിയും പൂഴിയും ഉയരെ വാരി എറിയുന്നു. അത് തിരിച്ച സ്വന്തം ശരീരത്തിളും മറ്റെല്ലായിടത്തും വീണു പടരുമ്പോള്‍ ആനയ്ക്ക് ഒടുങ്ങാത്ത ആനന്ദമാണ്. അതുപോലെ തന്നെയാണ് ദുഷ്ടനും. അയാള്‍ മറ്റുള്ളവര്‍ക്കെതിരേ ചീത്ത വാക്കുകളും അപവാദങ്ങളും പടച്ചെടുത്ത് പറയുകയും പ്രചരിപ്പിക്കുകയും എന്ന പരിപാടി തുടര്‍ന്നുകൊണ്ടേയിരിക്കും. അതില്‍ അയാള്‍ക്ക് വേറെ ഒരു കാര്യത്തിലും കിട്ടാത്ത സന്തോഷം കിട്ടുകയും ചെയ്യും.

മഹാഭാരതം ആദി പര്‍വത്തില്‍ നിന്ന്.

No comments:

Post a Comment