pachai maamalai pol mene

Sunday, March 22, 2026

singing, so sweetly, indeed ever so sweetly

 

गायति वनमाली मधुरं गायति वनमाली
पुष्प-सुगन्ध-सुमलय-समीरे
मुनिजन-सेवित-यमुना-तीरे (गायति…)
कूजित-शुक-पिक-खगमुख-कुञ्जे
कुटिलालक-बहुनीरद-पुञ्जे (गायति…)
तुलसीदाम-विभूषण-हारी
जलजभव-स्तुत-सद्गुण-शौरी (गायति…)
परमहंस-हृदयोत्सवकारी
परिपूरित-मुरलीरव-धारी (गायति…)
(सदाशिव ब्रहामेन्द्राः )
gāyati vanamālī madhuraṃ gāyati vanamālī
puṣpa-sugandha-sumalaya-samīre
munijana-sevita-yamunā-tīre (gāyati…)
kūjita-śuka-pika-khagamukha-kuñje
kuṭilālaka-bahunīrada-puñje (gāyati…)
tulasīdāma-vibhūṣaṇa-hārī
jalajabhava-stuta-sadguṇa-śaurī (gāyati…)
paramahaṃsa-hṛdayotsavakārī
paripūrita-muralīrava-dhārī (gāyati…)
from Sadashiva brahmendra
That fellow who has adorned himself with myriad of wild blossoms is singing, so sweetly, indeed ever so sweetly.
In the wide banks of Yamuna river, the terrain ever visited by sages of lofty minds.
The landcape which is wafted by the cool breeze flowing softly carrying all the fragrance stolen from the flowers blooming aplenty in the valley of Malaya mountain.
In the bower of flowering creepers reverberating with the sweet chirps of birds like Parrots and Cuckoos.
Where the sky is filled with huge masses of clouds resembling dark curly hairs.
That fellow who has adorned himself with myriad of wild blossoms is singing, so sweetly, indeed ever so sweetly.
He is dazzlingly attractive wearing a thick garland of Thulasi leaves around his torso
He is the darling prince of the Shoorasena race.
His immaculate, peerless glory is ever extolled by Brahma who was born on a lotus
That fellow who has adorned himself with myriad of wild blossoms is singing, so sweetly, indeed ever so sweetly.
His enticing beauty instigates a mood of reckless celebration even in the minds of a recluse (Paramahamsa) who has abandoned all worldly affairs.
That Vagrant urchin is deluging the entire universe with the unearthly music that emanates from the flute he carries with him for ever.


ഗായതി വനമാലീ മധുരം ഗായതി വനമാലീ
പുഷ്പ-സുഗന്ധ-സുമലയ-സമീരേ
മുനിജന-സേവിത-യമുനാ-തീരേ (ഗായതി…)
കൂജിത-ശുക-പിക-ഖഗമുഖ-കുഞ്ജേ
കുടിലാലക-ബഹുനീരദ-പുഞ്ജേ (ഗായതി…)
തുലസീദാമ-വിഭൂഷണ-ഹാരീ
ജലജഭവ-സ്തുത-സദ്ഗുണ-ശൌരീ (ഗായതി…)
പരമഹംസ-ഹൃദയോത്സവകാരീ
പരിപൂരിത-മുരലീരവ-ധാരീ (ഗായതി…)
സദാശിവ ബ്രഹ്മേന്ദ്ര കൃതി
മലയപർവ്വതത്തിന്‍റെ നെറുകയിലും താഴ്'വാരങ്ങളിലും വിടർന്നു നിൽക്കുന്ന ആയിരമായിരം മലരുകളുടെ സുഗന്ധമെല്ലാം കവർന്നെടുത്ത ഇളംതെന്നല്‍ അൻപോടെ തഴുകുന്ന....
ഇടതൂർന്നു ചുരുണ്ടുകിടക്കുന്ന കാർകൂന്തൽ പോലെ വാനത്തിൽ പരന്ന മഴമേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന....
മഹര്‍ഷികളും യോഗികളും തേടിയെത്തി ധന്യത തേടുന്ന, നോക്കെത്താ ദൂരം വരെ പറന്നു കിടക്കുന്ന യമുനയുടെ തീരങ്ങളിൽ...
ഒത്തിരി കാട്ടുപൂക്കൾ മാലയായി അണിഞ്ഞ ആ വനമാലിയായ കണ്ണൻ മധുരതരമായ ഗാനം ഉതിർക്കുന്നു-- സ്വര്‍ഗ്ഗീയ മാധുര്യം നിറഞ്ഞ ഗാനം.
കട്ടിയായി തൊടുത്തെടുത്ത തുളസീഹാരം കൊണ്ട് തിരുമെയ്യ്‌ മറയ്ക്കുന്ന ഗോപാലൻ......
ശൂരസേനകുലത്തിനു പേരും പുകഴും നിറയ്ക്കാൻ വന്നു പിറന്ന ഓമനയായ രാജകുമാരൻ....
അവന്‍റെ എണ്ണമറ്റ പുകഴുകൾ എന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നു താമരയിൽ പിറന്ന ബ്രഹ്മദേവന്‍.
ഒത്തിരി കാട്ടുപൂക്കൾ മാലയായി അണിഞ്ഞ, ആ വനമാലിയായ കണ്ണൻ മധുരതരമായ ഗാനം ഉതിര്‍ക്കുന്നു--സ്വര്‍ഗ്ഗീയ മാധുര്യം നിറഞ്ഞ ഗാനം.
പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും മനം കവർന്ന ആ പയ്യന്‍റെ അഴക്‌ കണ്ടു എല്ലാം ത്യജിച്ച ജ്ഞാനികളായ പരമഹംസന്മാർ പോലും നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി എല്ലാം മറന്നു ആഹ്ളാദിക്കുന്നു.
ആ നാടോടി ചെറുക്കൻ കയ്യില്‍ കരുതിയിരിക്കുന്ന ഓടക്കുഴലിൽ നിന്ന് അഭൌമമായ സംഗീതം ഉതിർത്ത് ഈ പ്രപഞ്ചത്തെ മുഴുവൻആ പാട്ടിന്‍റെ പ്രളയം കൊണ്ട് കീഴ്പ്പെടുത്തുന്നു.
ഒത്തിരി കാട്ടുപൂക്കൾ മാലയായി അണിഞ്ഞ ആ വനമാലിയായ കണ്ണന്‍ മധുരതരമായ ഗാനം ഉതിര്‍ക്കുന്നു-- സ്വര്‍ഗ്ഗീയ മാധുര്യം നിറഞ്ഞ ഗാനം.

No comments:

Post a Comment