महातरुर्वा भवति समूलो वा विनश्यति।
नान्तरप्रक्रियामेति न्यग्रोधकणिकाङ्कुरः॥
सूक्तिरत्नकोशे
mahātarurvā bhavati samūlo vā vinaśyati।
nāntaraprakriyāmeti nyagrodhakaṇikāṅkuraḥ॥
sūktiratnakośe
A tiny seed of a peepul tree just sprouts and grows into a huge tree. If it cannot grow, it just perishes from the root. There will never be a process which would persuade its growth as a mediocre or dwarfish plant. People of great class too are like that. They may start from a state of near-nothingness and would attain great heights. If they face challenges, they may fight it out and grow in stature. Quite possibly they may perish in that process too. But they will never think of mediocre existence.
മഹാതരുര്‍വാ ഭവതി സമൂലോ വാ വിനശ്യതി।
നാന്തരപ്രക്രിയാമേതി ന്യഗ്രോധകണികാങ്കുരഃ॥
സൂക്തിരത്നകോശേ
വളരെ ചെറുതായ ഒരു ആലിന്‍ വിത്ത് മുളച്ച് ഒരു കൊച്ചു ചെടിയായ ശേഷം ഏറെ ഉയരത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു അന്തസ്സോടെ നില്‍ക്കും. ആ കൊച്ചു ചെടിക്ക് ഒരുപക്ഷെ വളരാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് വേരോടെ അറ്റ് പോകും. ഒരിക്കലും ഒരു മുരടിച്ച ഭംഗിയില്ലാത്ത ചെടിയും അല്ല മരവും അല്ല എന്ന വിധത്തില്‍ വല്ല വിധേനയും വളരാന്‍ കാത്തു നില്‍ക്കില്ല. അന്തസ്സും തരവും ഉള്ള മനുഷ്യരും അതുപോലെ ആണ്. വളരെ താഴ്ന്ന നിലയില്‍ അവര്‍ ജന്മം എടുത്തു എന്ന് വരാം. തികച്ചും ഇല്ലായ്മയില്‍ നിന്ന് അവര്‍ ഏറെ ഉയരങ്ങളിലേക്ക് കുതിച്ചുയരും. ഒരുപക്ഷെ ആ വളര്‍ച്ചയുടെ പ്രക്രിയയില്‍ വെല്ലുവിളികള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായി അവര്‍ രക്തസാക്ഷിത്വം തേടി എന്ന് പോലും വരാം. പക്ഷെ അവര്‍ ഒരിക്കലും വലിയ ശോഭയൊന്നും ഇല്ലാത്ത ശരാശരിമാത്രമായ നിലനില്‍പ്പ് സഹിക്കുകയില്ല.
No comments:
Post a Comment