pachai maamalai pol mene

Tuesday, March 17, 2026

even deformity suffered fo the sake of others attract praise



परार्थे यः पीडामनुभवति भङ्गोऽपि मधुरो
यदीयः सर्वेषामिह खलु विकारोऽप्यभिमतः।
नसंप्राप्तो वृद्धिम् भृशमक्षेत्रपतितः
किमिक्षोर्दोषोऽयं न पुनरगुणाया मरुभुवः॥
सूक्तिमुक्तावल्यां , भल्लटशतके, ध्वन्यालोके

parārthe yaḥ pīḍāmanubhavati bhaṅgo'pi madhuro
yadīyaḥ sarveṣāmiha khalu vikāro'pyabhimataḥ|
nasaṁprāpto vṛddhim bhṛśamakṣetrapatitaḥ
kimikṣordoṣo'yaṁ na punaraguṇāyā marubhuvaḥ||
sooktimuktaavalee bhallatashataka dhvanyaaloka

When a person suffers torture for the sake of others, even his injuries and the result of such injuries would be sweet. Even his deformity suffered would be viewed with approval by all.

When sugarcane is planted in desert land without any irrigation, it would not grow. Such lack of growth is definitely not on account of any defect of the sugarcane stalk. It is just because of the arid nature of the desert land.
The sugarcane is crushed and sugar candy is extracted. The extract is so sweet but that process does not give any comfort for the sugar-cane plant. The sugar-candy sweetens the lives of others. After the sugar-juice is extracted, the sugarcane stalk is deformed.
Either when it grew or when it is crushed, the sugarcane is only doing well. Sometimes, great people and great warriors work for people who are not that good and they get defeated and crushed too. But that defeat is not because of the person who worked, but actually it is caused by the defect of the one for whom he worked.



പരാര്‍ഥേ യഃ പീഡാമനുഭവതി ഭങ്ഗോഽപി മധുരോ
യദീയഃ സര്‍വേഷാമിഹ ഖലു വികാരോഽപ്യഭിമതഃ।
നസംപ്രാപ്തോ വൃദ്ധിം ഭൃശമക്ഷേത്രപതിതഃ
കിമിക്ഷോര്‍ദോഷോഽയം ന പുനരഗുണായാ മരുഭുവഃ॥
സൂക്തിമുക്താവല്യാം, ഭല്ലടശതകേ, ധ്വന്യാലോകേ

മറ്റുള്ളവരെ സേവിച്ച് അവര്‍ക്കുവേണ്ടി പീഡനം അനുഭവിക്കുന്ന ആള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന മുറിവുകള്‍ പോലും ഏറെ മധുരതരങ്ങള്‍ ആയിരിക്കും. അത്തരം പീഡനങ്ങള്‍ മൂലം ഉണ്ടാവുന്ന ശാരീരിക വൈകൃതങ്ങള്‍ പോലും മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെട്ടെയ്ക്കാം.

ഒട്ടും നീരോട്ടമില്ലാത്ത മരുപ്രദേശത്ത് നട്ട കരിമ്പിന്‍തടി വളര്‍ന്നു വലുതാവുകയില്ല. ആ മുരടിപ്പിന് കാരണം കരിമ്പിന്‍ചെടി അല്ല. ആ ഭൂമിയുടെ ഊഷരത്വം കാരണമാണ് ആ വളര്‍ച്ചയില്ലായ്മ.

കരിമ്പിന്‍തണ്ട് ചതച്ചരച്ച് ശര്‍ക്കര ഉണ്ടാക്കുന്നു. ശര്‍ക്കരയും കരിമ്പിന്‍നീരും എല്ലാം അതി മധുരങ്ങളാണ്. എന്നാല്‍ ആ കഠിനമായ പീഡനം ഏറ്റത്കൊണ്ട് കരിമ്പിന് എന്ത് ലാഭം കിട്ടി ? കരിമ്പ് സ്വയം ചതവേറ്റ് മറ്റുള്ളവരുടെ ജീവിതത്തില്‍ മാധുര്യം പരത്തുന്നു. പക്ഷെ ആ പ്രക്രിയ മൂലം സ്വയം ചതഞ്ഞരഞ്ഞു കോലംകെടുന്നു.

വളര്‍ന്നു നില്‍ക്കുമ്പോള്‍ ആയാലും ചതഞ്ഞു അരഞ്ഞ ശേഷമായാലും കരിമ്പ് എല്ലാവര്‍ക്കും നല്ലത് മാത്രം നല്‍കുന്നു. ഇതുപോലെ മഹാ പണ്ഡിതന്മാരും ധീരരായ യോദ്ധാക്കളും എല്ലാം അത്രയൊന്നും നല്ലവരല്ലാത്ത യജമാനന്മാര്‍ക്ക്‌ വേണ്ടി ജോലി ചെയ്യുകയും, പലപ്പോഴും അക്കാരണം കൊണ്ട് തന്നെ പരാജിതര്‍ ആവുകയും ചെയ്യാം. പക്ഷെ ആ പരാജയം സേവനം അനുഷ്ടിച്ച നല്ല മനുഷ്യന്‍റെ തോല്‍വിയായി കണക്കാക്കാനാവില്ല. അവരെ ശരിയല്ലാത്ത വിധം നിയോഗിച്ച യജമാനന്മാരുടെ കഴിവുകേടാണ് അതിനുള്ള യഥാര്‍ത്ഥ കാരണം.

No comments:

Post a Comment