क्षीरसारमपहृत्य शङ्कया स्वीकृतं यदि पलायनं त्वया।
मानसे मम नितान्त तामसे नन्दनन्दन कथं न लीयसे॥
kṣīrasāramapahṛtya śaṅkayā svīkṛtaṁ yadi palāyanaṁ tvayā|
mānase mama nitānta tāmase nandanandana kathaṁ na līyase||
You thief, son of Nanda, Krishna, are you running for shelter, fearing discovery, capture and punishment after stealing butter ? If that is so why don’t you hide inside my mind, my mind which is filled with eternal darkness ?
Krishna has to find a dark corner to hide, as he has stolen butter and is afraid of being caught. He is actually running around searching for a place to hide. The poor devotee tells the Lord.. Krishna, the darkest place, where there can never be any light of enlightenment is my own mind. Why do not you occupy the dark shelter that is my dark mind?
The poet thinks that there could be no darker space to hide, than his own mind.
The poet perhaps forgets the fact that once that butter-thief occupies his mind, that space would be converted into a region of eternal brightness.
हे नन्दनन्दन You son of Nadagopa त्वया by you क्षीरसारं butter अपहृत्य having robbed, having stolen शङ्कया in fear of being found out, being caught पलायनं flight for shelter यदि if स्वीकृतं adopted चेत् if that is so त्वं you नितान्त तामसे where there is eternal, permanent darkness मम my मानसे mind कथं न why not लीयसे you stay hiding ?
ക്ഷീരസാരമപഹൃത്യ ശങ്കയാ സ്വീകൃതം യദി പലായനം ത്വയാ।
മാനസേ മമ നിതാന്ത താമസേ നന്ദനന്ദന കഥം ന ലീയസേ॥
കൊച്ചു കള്ളാ, നന്ദഗോപന്‍റെ മകനെ, കൃഷ്ണാ, നീ വെണ്ണ കട്ടെടുത്ത ശേഷം ആ കളവു കണ്ടുപിടിക്കപ്പെടുമെന്നും അടി കിട്ടും എന്നും ഭയന്ന് തൊണ്ടിമുതലുമായി ഒളിസങ്കേതം തേടി ഓടി നടക്കുകയാണല്ലേ.?
നിനക്ക് എന്നും (അറിവില്ലായ്മടെയും പാപത്തിന്‍റെയും )ഇരുട്ട് മാത്രം നിറഞ്ഞ എന്‍റെ മനസ്സില്‍ക്കയറി ഭദ്രമായി ഒളിച്ചിരുന്നൂടെ ?
ആ ഇരുട്ടില്‍ നിന്നെ ആര് കണ്ടുപിടിക്കാനാണ് ?
അജ്ഞതയുടെ അന്ധകാരം ചൂഴുന്ന സ്വന്തം മനസ്സിനേക്കാള്‍ ഇരുണ്ട ഒരു ഇടവും ഉണ്ടാവാനിടയില്ല എന്നാണ് കവി കരുതുന്നത്.
പക്ഷെ കവി ഒരു കാര്യം മറക്കുന്നു. വെണ്ണ കട്ട ആ കുട്ടിക്കുറുമ്പന്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ കയറിയാല്‍ പിന്നെ അവിടമെല്ലാം അനശ്വരമായ പ്രകാശം കൊണ്ട് നിറഞ്ഞു പോവില്ലേ ?
No comments:
Post a Comment