pachai maamalai pol mene

Tuesday, May 26, 2026

change the head to fit the cap

 ഞാന്‍ പറഞ്ഞ കാര്യം താങ്കള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. വളരെ ഭംഗിയായും ആലങ്കാരികമായും ഭാഷ എഴുതണം, ഉപയോഗിക്കണം എന്നൊന്നും അല്ല ഞാന്‍ പറഞ്ഞത്. നാടന്‍ ഭാഷയോ ഇംഗ്ലീഷോ തമിഴോ മലയാളമോ ലോക്കല്‍ ഭാഷയോ എന്തും ഉപയോഗിക്കാം. പക്ഷെ ഒരു സ്ഥലത്ത് ഒരു ഭാഷ ഉപയോഗിക്കുമ്പോള്‍ അതിനു ചില നിയമങ്ങളും ചട്ടവട്ടങ്ങളും കീഴ്  വഴക്കങ്ങളും ഒക്കെ ഉണ്ട്. എല്ലാം മാറ്റിമറിച്ച് ചില രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുന്നത് പോലെ എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ട് തന്‍റെ അഭിപ്രായത്തില്‍ താന്‍ പറഞ്ഞതാണ് ശരിയായ ഭാഷാ പ്രയോഗം എന്നൊക്കെ തട്ടിവിടുന്നതിനെക്കുറിച്ചാണ് എനിക്ക് അഭിപ്രായ വ്യതാസം. ഒരു രാഷ്ട്രീയക്കാരന്‍ ഒരു ന്യായാധിപനെ ശുംഭന്‍ എന്ന് വിളിച്ച ശേഷം ശുംഭന്‍ എന്ന വാക്കിനു തിളങ്ങുന്ന ആള്‍ എന്നാണു അര്‍ത്ഥം എന്നൊക്കെ പറഞ്ഞ കാര്യമാണ് ഇവിടെ ഓര്‍മ്മ വരുന്നത്.

തന്തയ്ക്ക് പിറക്കാത്തവന്‍ എന്ന് ഒരാളെ തെറി വിളിച്ച ശേഷം ദൈവവും തന്തയ്ക്ക് പിറക്കാത്തവന്‍ ആണെന്നും ആ അര്‍ത്ഥത്തില്‍ താന്‍ തന്‍റെ എതിരാളിയെ ദൈവത്തോടു ഉപമിക്കുകയായിരുന്നു എന്നും പറയാന്‍ വരെ ചിലര്‍ക്ക് ഉളുപ്പോന്നും ഉണ്ടാവില്ല.

ഇതാണ് ഇവിടത്തെ ചര്‍ച്ചാവിഷയം അല്ലാതെ താങ്കള്‍ ഏതെങ്കിലും ഭാഷയില്‍ പോസ്റ്റ്‌ ഗ്രാഡ്വേഷന്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കാനൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.

It seems you did not understand what I said. I did not say that the language should be written and used in a very beautiful and figurative way. You can use the vernacular, English, Tamil, Malayalam or local language. But when a language is used in a place, there are certain rules, regulations and conventions. I have a difference of opinion about how some politicians change everything and say something and then interpret  it  as something and then tell  that in their opinion what they said is the correct language usage. This reminds me of a politician who called a judge a Shumbhan and said that the word Shumbhan means a shining person.

After calling someone a son of a bitch, some people will not even bother to say that God is also a son of a bitch and in that sense he was comparing his opponent to God.

This is the topic of discussion here, I did not mean to ask if you have done your post-graduation in any language.

No comments:

Post a Comment