pachai maamalai pol mene

Tuesday, July 14, 2026

a lion would jump at the person who send the arrow



जडास्तपोभिः शमयन्ति देहं बुधा मनः सर्वविकारहेतुम्।
श्वा मुक्तमस्त्रं दशतेह कोपात् मोक्तारमुद्दिश्य हिनस्ति सिंहः॥
jaḍāstapobhiḥ śamayanti dehaṁ budhā manaḥ sarvavikārahetum|
śvā muktasmatraṁ dahsateeha kopāt moktāramuddiśya hinasti siṁhaḥ||
subhashitaratnamala 
The people, who are of just routine capacity and attainments regulate their bodily activities through workouts to bring order and discipline in their lives and to give some orientation for their activities. However the really intelligent people achieve order and direction in life by controlling their minds which act as the origin of all the impulses and tendencies. When an arrow is sent at a dog, the dog, in its anger tries in great anger ,to attack and bite back the arrow. But a lion would jump at the person who send the arrow, and would attack and defeat him. That is the difference.

ജഡാസ്തപോഭിഃ ശമയന്തി ദേഹം ബുധാ മനഃ സര്‍വ്വവികാരഹേതും।
ശ്വാ മുക്തമസ്ത്രം ദശതേഹ കോപാത് മോക്താരമുദ്ദിശ്യ ഹിനസ്തി സിംഹഃ॥

ശരാശരി കഴിവുകള്‍ മാത്രം ഉള്ള മനുഷ്യര്‍ ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യുന്നത് അത്തരം കാര്യങ്ങള്‍ നേരിടാന്‍ ഏറെ പ്രയത്നവും ശാരീരികമായ പ്രവര്‍ത്തനങ്ങളും മാത്രം ചെയ്തുകൊണ്ടായിരിക്കും. പക്ഷെ ഏറെ ധിഷണാബലം ഉള്ള വ്യക്തിയാകട്ടെ പ്രശ്നങ്ങള്‍ നേരിടാനുള്ള കഴിവ് സ്വന്തം മനസ്സിലാണ്‌ ഉള്ളതെന്ന് നല്ലവണ്ണം മനസ്സിലാക്കി ആ മനസ്സിന്‍റെ ബലം നല്ലവണ്ണം പ്രയോഗിച്ചു പ്രശ്നത്തിന്റെ ഉറവിടം കണ്ടെടുത്ത് വേണ്ട വിധം കാര്യങ്ങള്‍ ചെയ്ത് നേട്ടങ്ങള്‍ കൊയ്തെടുക്കുന്നു.

ഒരു പട്ടിക്കു നേരെ ആരെങ്കിലും അമ്പെയ്താല്‍ പട്ടി ആ അമ്പു വീഴുന്ന സ്ഥലം നോക്കി കുരച്ചുചെന്ന് ആ അസ്ത്രത്തെ ദേഷ്യത്തോടെ കടിച്ചു നശിപ്പിക്കാന്‍ ശ്രമിക്കും പക്ഷെ ഒരു സിംഹമാകട്ടെ, ഒരു വില്ലാളി അമ്പ് എയ്യുന്നത് കണ്ണില്‍ പെട്ടാല്‍ അയാള്‍ക്കുനേരെ ചാടി വീണ് അയാളെ ആക്രമിച്ചു  കീഴ് പെടുത്തുകയാണ് ചെയ്യുക

No comments:

Post a Comment