अनारतं प्रतिदिशं प्रतिदेशं जले स्थले।
जायन्ते च म्रियन्ते च बुल्बुदा इव वारिणि॥
anārataṁ pratidiśaṁ pratideśaṁ jale sthale|
jāyante ca mriyante ca bulbudā iva vāriṇi||
yoga vasishtam mahasubhaashita samgraham 1336
A thought provoking quote from the philosophical treatise Yogavasishtam
Beings are born again and again without interruption, and they die too that way, just like bubbles appearing on the surface of water.. They are born in every direction, every locality, be it on the surface of land or be it floating on water.. They dies also in the same way.
The thoughts are directed at the random nature of births and deaths and also a reminder to the fact that no one is excessively important.. each one is just born by chance and he would die sooner or later. No one keeps count of the bubbles appearing on the surface of water.
जीविनः living things वारिणिin water बुल्बुदा इव like bubbles अनारतं without end, continuous प्रतिदिशं in all directions, प्रति देशं in all places, lands,जले in water स्थलेon land च too जायन्ते are born म्रियन्ते च are dying too.
അനാരതം പ്രതിദിശം പ്രതിദേശം ജലേ സ്ഥലേ।
ജായന്തേ ച മ്രിയന്തേ ച ബുല്‍ബുദാ ഇവ വാരിണി॥
യോഗവാസിഷ്ടത്തില്‍ നിന്ന്
ഉല്‍കൃഷ്ടമായ തത്ത്വശാസ്ത്ര സംഹിതയായ യോഗവാസിഷ്ടത്തില്‍ നിന്നുള്ള ചിന്തോദ്ദീപകമായ ഒരു വാക്യം.
ജീവികള്‍ ഇടതടവില്ലാതെ വീണ്ടും വീണ്ടും ജനിക്കുന്നു. അതുപോലെ തന്നെ മരിച്ചു കൊണ്ടേയിരിക്കുന്നു. വെള്ളത്തിനു മുകളില്‍ കുമിള പ്രത്യക്ഷപ്പെട്ടു പൊട്ടിച്ചിതറി ഇല്ലാതാവുന്നത് പോലെ. ഇത്തരം ജനിമൃതികള്‍ എല്ലാ ദിശയിലും, എല്ലാ ദേശത്തും കരയിലും കടലിലും എല്ലായിടത്തും സംഭവിച്ചു കൊണ്ടേയിരിക്കുന്നു.
ജീവിതത്തിന്റെ ക്ഷണഭംഗുരതയും അസ്ഥിരതെയും കുറിച്ചുള്ള ഒരു കാര്യമായ ഓര്‍മ്മപ്പെടുത്തല്‍ ആണിത്. ജീവിതം എന്നത് ഒരുപക്ഷെ വളരെ ആകസ്മികമായ ഒരു സംഭവം മാത്രമാണ്. അത് എപ്പോള്‍ വേണമെങ്കിലും അവസാനിക്കുകയും ചെയ്യാം. ആരും ഒന്നും ഒരുപരിധിയിലേറെ പ്രാധാന്യം അര്‍ഹിക്കുന്നില്ല.
വെള്ളത്തില്‍ നുരഞ്ഞു മറയുന്ന കുമിളകളുടെ എണ്ണം ആരും കുറിച്ച് വയ്കാറില്ലല്ലോ
No comments:
Post a Comment