ഇപ്പാരില്‍ പുകഴ് പൊങ്ങും ഗുരുവായൂരപ്പാ പോറ്റി ജഗത്പതെ മാധവാ
ഇപ്പാവപ്പെട്ട ഞാന്‍ അഖിലേശ നിന്‍ തൃപ്പാദാംബുജേ വീണു വണങ്ങുന്നേന്‍
നിന്‍ തിരുവടി ഒന്നു കനിഞ്ഞാല്‍ എന്ത് അസാധ്യമായുള്ളൂ ജഗത്തിങ്കല്‍
ബന്ധു വത്സലാ നീ ഒഴിഞ്ഞാരുമേ സന്താപം അകറ്റിടുവാന്‍ ഇല്ല മേ
വച്ച ഭക്ത്യാ ഭവത് പാദ സന്നിധൌ കാഴ്ച വെച്ചിതാ ദീനനാം ബാലനെ
തീര്ച്ച യായ് പരിപാലനം ചെയ്യുവാന്‍ നേര്‍ച്ചയോടെ ഉണര്ത്തിക്കുന്നിതെന്‍ വിഭോ
അക്ഷിയില്‍ കണ്ട വസ്തു സമസ്തവും കുക്ഷിയില്‍ കൊതിയോടെ നിറയ്ക്കുമ്പോള്‍
പക്ഷി വാഹന ധന്വന്തരെ ഹരേ രക്ഷിക്കണേ അപത്ഥ്യംഒഴിച്ചു നീ
ഉത്സാഹതോടെ കൂട്ടര്‍ ഒന്നിച്ചീ വത്സന്‍ വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍
മത്സ്യരൂപ പുരുഷോത്തമ ഹരേ വാത്സല്യത്തോടെ കാത്തു രക്ഷിക്കേണം
കര്മ്മ സാക്ഷിയാകും ജഗന്നയക കാര്‍മുകില്‍ വര്‍ണ്ണാ കാരുണ്യവാരിധേ
ഓര്മ്മ കൈ വിട്ടുറങ്ങും എന്‍ ഉണ്ണിയെ കൂര്മ്മ് വിഗ്രഹാ പാലിച്ചിടെണം
പ്രൌഡ ബാലന്മാര്‍ ഒത്തു വനങ്ങളില്‍ ഊഡമോദം കളിച്ചു നടക്കുമ്പോള്‍
ക്രോധ വിഗ്രഹ ദാനവ നിഗ്രഹ പീഡ കൂടാതെ നാഥ രക്ഷിക്കേണം.
ഭൂത പ്രേത പിശാചുക്കള്‍ മൂലമായ് ഭീതി പൂണ്ടവന്‍ രാവില്‍ ഉഴലുമ്പോള്‍
ഭൂത ഭാവന ഹേ നരസിഹ ഹരേ പ്രീതി പൂര്‍വം നീ അഭയം ഏകിടേണം
പടുവങ്ക പ്രഭുത്വമദം ഉള്ളില്‍ പെടും യൌവന കാലത്തിവന്നേതും
കടുത്തമായിടും ആപത്ത് ഒഴിക്കുവാന്‍ പാടു വാമന മൂര്ത്തെ വണങ്ങുന്നേന്‍
ഭര്ഗ്ഗശിഷ്യ തപോനിധെ കേരള സ്വര്‍ഗ്ഗസൌശീല്യ ലീലാ വിശാരദ
ഭാര്ഗഗവ ഭഗവാനെ മകന്നു സന്മാര്ഗരമായതു കാട്ടി രക്ഷിക്കേണം
സത്യധര്മ്മരതനായ് സദാചാരനിരതനായ് ഇവന്‍ വാണു സുഖിക്കുവാന്‍
സത്യരൂപ ഹേ രാമാ ദശരഥപുത്ര രാഘവാ നിത്യം വണങ്ങിടുന്നേന്‍
ഹല മുദ്രിത ബാഹോ മഹാവീര ബാലനിര്ജിത സരവ അരി സഞ്ചയ
ബലഭദ്ര ഭവാന്‍ എന്റെ പുത്രനായ് ബലഭദ്ര ഗുണങ്ങള്‍ ഏകിടെണം
നന്ദനന്ദന വൃന്ദാവനപ്രിയ നന്ദനീയ ഗുണഗണ വാരിധേ
നന്ദി പൂര്‍വം എന്‍ നന്ദനില്‍ കനിഞ്ഞ് ഇന്ദിരാപതേ പാലിച്ചുകൊള്ളേണം
ഗദാപാണേ ഖലജന നാശന ഖട്ഗിരൂപ കലിമല മോചന
മദ്ഗുരോ കമലദള ലോചന സദ്‌ഗുണാലയ പാലയ ബാലനെ
പാല്ക്കടലില്‍ ഫണീശ്വര മെത്തമേല്‍ ആക്കമോടെന്നും പള്ളികൊള്ളും വിഭോ
നാള്‍ക്ക് നാള്‍ വരും ആര്ത്തി കള്‍ ഒക്കെയും നീക്കി രക്ഷിക്ക വേണം ജഗത്പതെ
ആയുസ്സ് അമ്പതും അമ്പതും ഏകേണം തേജസ്സും യശസ്സും ഓജസ്സും മെയ്സുഖം
ശ്രേയസ്സും ഇവന്നു ലഭിക്കേണം ആശിസ്സ് അരുളേണമേ ദൈവമേ
വിദ്യയും വിനയാദി ഗുണങ്ങളും ഹൃദ്യസൌഭാഗ്യ സമ്പത്സമൃദ്ധിയും
ആദ്യനാം ഉന്‍ ഭഗവത് ഭക്തിയും മുക്തിയും വേദവേദ്യാ ഭവാന്‍ ഇവന്ന്‍ ഏകിടേണം
പ്രായമാകുന്ന കാലത്ത് അമേയ നിന്‍ മായകൊണ്ടന്നവനെ വലയ്ക്കൊലാ
മായാമാനുഷ നിന്‍ പാദപത്മത്തില്‍ ഭൂയോ ഭൂയോ നമാമ്യഹം
വിശ്വ കൃപാ വിരാട്ട്പുരുഷ പ്രഭോ വിശ്വ പാവന വിശ്വൈക പാലകാ
വിശ്വസംഹാരക വിശ്വൈകാനന്ദ ഹേ വിശ്വവന്ദിത വിഷ്ണോ നമോസ്തു തെ
ഇസ്തുതി നിത്യം അര്ക്കോദയത്തിലും അസ്തമിച്ചും പഠിക്കും ജനങ്ങള്‍ക്ക്
നിസ്തുലഗുണ പൂര്‍ണ്ണരാം പുത്രരെ ഹസ്തത്തിങ്കല്‍ വെച്ചു ലാളിച്ചിടാം
the English version with a soulful translation by PRR mama is available in the following link...I could not resist the temptation to share...
കാവ്യം സുഗേയം കഥ രാഘവീയം it is said of Adhyatma Ramayanam of Thunjan.. The poetry is beautiful and the hero is Raghava..
so it is doubly sweet.
Just like that . here the hero is Gurvayurappan and the translator is PRR mama..
No comments:
Post a Comment