न क्षुधातृप्तये किञ्चिन्नाधर्मो विद्यते क्वचित्।
तथापि सर्पो दशति दुर्जनानां तथा क्रिया॥
सूक्तिरत्नहारे
na kṣudhātṛptaye kiñcinnādharmo vidyate kvacit|
tathāpi sarpo daśati durjanānāṁ tathā kriyā||
sookthiratnahaare
A venomous snake would bite, inject poison and kill the victim. The victim need not be fit to be taken as food that would satisfy the snakes hunger. The victim need not have done anything improper or unrighteous towards the snake. The snake would bite and indeed kill.
The activities of evil minded persons too are like this. They would attack and cause damage without any provocation, without any reason.
ന ക്ഷുധാതൃപ്തയേ കിഞ്ചിന്നാധര്‍മോ വിദ്യതേ ക്വചിത്।
തഥാപി സര്‍പോ ദശതി ദുര്‍ജനാനാം തഥാ ക്രിയാ॥
സൂക്തിരത്നഹാരം
വിഷം മുറ്റിനില്‍ക്കുന്ന സര്‍പ്പം മുന്നില്‍ കണ്ടതിനെയെല്ലാം കടിക്കും. എല്ലാവരിലും വിഷം കുത്തി നിറയ്ക്കും. കടിയേറ്റു മരിക്കുന്ന ഇര ആഹാരത്തിനും വിശപ്പ് തീര്‍ക്കാനും ഉത്തകുന്നതാണോ എന്ന് പാമ്പ് കടിക്കുമ്പോള്‍ ശ്രദ്ധിക്കാറില്ല. കടിയേല്‍ക്കുന്ന ഇര തന്നോടു എന്തെങ്കിലും അധര്‍മ്മം പ്രവര്‍ത്തിച്ചിട്ടുണ്ടോ, തനിക്ക് എന്തെങ്കിലും ശല്യം ചെയ്തിട്ടുണ്ടോ എന്നൊന്നും സര്‍പ്പം ചിന്തിക്കാറില്ല. വിഷം കുത്തിവയ്ക്കണം, ഇരയെ കൊല്ലണം, ഇത് മാത്രമാണ് വിഷസര്‍പ്പത്തിന്‍റെ ലക്ഷ്യവും ജാതി സ്വഭാവവും. ദുഷ്ടന്മാരുടെ പ്രവര്‍ത്തികളും ഇതുപോലെ ഒക്കെയാണ്. അവര്‍ ഒരു കാരണവും ഇല്ലാതെ മറ്റുള്ളവരെ ആക്രമിച്ചു നശിപ്പിക്കും.
No comments:
Post a Comment