धनमस्तीति वाणिज्यं भूमिरस्तीति कर्षणम्।
सेवा न किञ्चिदस्तीति भिक्षा नैव च नैव च ॥
सुभाषितरत्नभाण्डागारम्
dhanamastīti vāṇijyaṃ bhūmirastīti karṣaṇam।
sevā na kiñcidastīti bhikṣā naiva ca naiva ca ॥
subhāṣitaratnabhāṇḍāgāram
If someone engages in trade just because he has money, if he pursues agriculture just because there is some land, without considering the feasibility and or profitability, he is just foolish. And added to this, no one should just go around begging or pose as a sannyasi just because he has no other work to earn his livelihood.
ധനമസ്തീതി വാണിജ്യം ഭൂമിരസ്തീതി കര്‍ഷണം।
സേവാ ന കിഞ്ചിദസ്തീതി ഭിക്ഷാ നൈവ ച നൈവ ച ॥
സുഭാഷിതരത്നഭാണ്ഡാഗാരം
കയ്യില്‍ കുറച്ചു കാശ് ഉണ്ടെന്ന കാരണം കൊണ്ട് മാത്രം വാണിജ്യത്തിലും വ്യാപാരത്തിലും വേണ്ടത്ര വൈദഗ്ദ്യമോ ഉചിതമായ സാഹചര്യങ്ങളോ ഇല്ലാത്ത ഒരാള്‍ കച്ചവടം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് വിഡ്ഢിത്തമാണ്.
അതുപോലെ കുറച്ചു ഭൂമി കൈവശം ഉണ്ടെന്ന ഒരേ ഒരു കാര്യം പരിഗണിച്ച് കൃഷിക്ക് പറ്റിയതായ കാലാവസ്ഥയോ ജലസേചനമോ ഒന്നും ഇല്ലാത്ത നിലയില്‍പ്പോലും കൃഷി ചെയ്യണം എന്ന് തീരുമാനിക്കരുത്.
വേറെ ജോലിയോ വരുമാനമാര്‍ഗ്ഗമോ ഇല്ലെന്ന ഒരു കാര്യം മനസ്സില്‍ കരുതി സന്ന്യാസി വേഷം ധരിച്ചു ഭിക്ഷു ആയി നടക്കുകയോ അല്ലെങ്കില്‍ പിച്ച തെണ്ടി ആഹാരം തേടുകയോ ചെയ്യുന്നത് ഒരാള്‍ക്ക് ഒട്ടും ചേരുന്നതല്ല,
ഇതൊന്നും വിവരമുള്ള ഒരിക്കലും ചെയ്യരുത് .
No comments:
Post a Comment