कृतप्रज्ञश्च मेधावी बुधो जानपदः शुचिः।
सर्वकर्मसु यः शुद्धः स मन्त्रं श्रोतुमर्हति॥
अविद्वानशुचिः स्तब्धः शत्रुसेवी विकत्थनः।
असुहृद् क्रोधनो लुब्धो न मन्त्रं श्रोतुमर्हति॥
महाभारते शान्तिपर्वे ८३-३७
kṛtaprajñaśca medhāvī budho jānapadaḥ śuciḥ|
sarvakarmasu yaḥ śuddhaḥ sa mantraṁ śrotumarhati||
avidvānaśuciḥ stabdhaḥ śatrusevī vikatthanaḥ|
asuhṛd krodhano lubdho na mantraṁ śrotumarhati||
mahābhārate śāntiparve 83-37
One should repose confidence and share secrets only with a person who is of determined and unwavering mind, who is highly intelligent, who is having knowledge, who is thorough in his understanding of the ways of the world, who is ever keen to practice the righteous traditions of the society, and who is pure and trustworthy.
One should never trust a person or share details about matters of vital importance with a person who lacks education or training, who is uncouth and not straightforward, who practices deception or is capable of doing so, who is directly or indirectly faithful or beholden to one’s enemies, who has a tendency to indulge in vain self-praise, who is unfriendly in mind and spirit, who is capable of getting angry even on the slightest provocation or who is greedy and avaricious.
From Shanti Parvam of Mahabharatham.
കൃതപ്രജ്ഞശ്ച മേധാവീ ബുധോ ജാനപദഃ ശുചിഃ।
സര്‍വകര്‍മസു യഃ ശുദ്ധഃ സ മന്ത്രം ശ്രോതുമര്‍ഹതി॥
അവിദ്വാനശുചിഃ സ്തബ്ധഃ ശത്രുസേവീ വികത്ഥനഃ।
അസുഹൃദ് ക്രോധനോ ലുബ്ധോ ന മന്ത്രം ശ്രോതുമര്‍ഹതി॥
മഹാഭാരതേ ശാന്തിപര്വേ ൮൩-൩൭
ഒരു വ്യക്തിയില്‍ വിശ്വാസം അര്‍പ്പിക്കുകയും അയാളുമായി രഹസ്യങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് താഴെ പറയുന്ന ഗുണങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം
അയാള്‍ ചാഞ്ചല്യം ഒട്ടും ഇല്ലാത്ത ദൃഡനിശ്ചയം നിറഞ്ഞ മനസ്സുള്ളവന്‍ ആയിരിക്കണം
അയാള്‍ തികഞ്ഞ ബുദ്ധിമാന്‍ ആയിരിക്കണം
അയാള്‍ക്ക് നല്ല അറിവും വിദ്യാഭ്യാസവും ഉണ്ടായിരിക്കണം
അയാള്‍ക്ക് ആചാരങ്ങളെയും നാട്ടുനടപ്പിനെയും കുറിച്ച് നല്ല അവബോധം ഉണ്ടാവണം.
എപ്പോഴും സദാചാരത്തിന്‍റെ പാതയില്‍ നീങ്ങുന്നവന്‍ ആയിരിക്കണം അയാള്‍
അയാള്‍ എല്ലാ കാര്യങ്ങളിലും ശുദ്ധനും സത്യസന്ധനും വിശ്വസ്ഥനും ആയിരിക്കണം
അതുപോലെ താഴെ വിവരിക്കുന്ന തരത്തില്‍ ഉള്ള ആളുകളെ ഒരിക്കലും വിശ്വസിക്കുകയോ അവരുമായി ജീവല്‍പ്രാധാന്യമുള്ള വസ്തുതകളും കാര്യങ്ങളും പങ്കു വയ്ക്കുകയോ ചെയ്യരുത്.
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകള്‍
നേര്‍വഴിക്കു ചിന്ത തിരിച്ചു വിടാത്ത, മനസ്സിലും ശരീരത്തിലും വൃത്തിയും ശുചിത്വവും ഒട്ടും പുലര്‍ത്താത്ത ആളുകള്‍
വഞ്ചനയും ചതിയും പ്രയോഗിക്കുന്നവര്‍,, അങ്ങിനെ പ്രവര്‍ത്തിക്കാന്‍ ഒരിക്കലും ഒരു കൂസലും ഇല്ലാത്തവര്‍
നമ്മുടെ ശത്രുക്കളുമായി നേരിട്ടോ ഒളിഞ്ഞും മറഞ്ഞുമോ ചങ്ങാത്തവും ബാന്ധവവും വച്ച് പുലര്‍ത്തുന്നവര്‍.
അര്‍ത്ഥമില്ലാത്ത ആത്മപ്രശംസയും വിടുവായത്തവും ജീവിതചര്യ ആക്കിയവര്‍
കൊച്ചു പ്രശ്നങ്ങള്‍ വന്നാല്‍ പോലും ക്രോധം കൊണ്ട് ജ്വലിക്കുന്നവര്‍
അത്യാഗ്രഹവും ആക്രാന്തവും സ്വഭാവം ആക്കിയവര്‍.
--മഹാഭാരതം ശാന്തി പര്‍വത്തില്‍ നിന്ന്
No comments:
Post a Comment