अथ चेदात्मभाग्येषु नान्येषां सिद्धिमश्नुते।
तस्मात्कर्मैव कर्तव्यं नास्ति सिद्धिरकर्मणः॥
महाभारते शान्तिपर्वे १०-२६
atha cedātmabhāgyeṣu nānyeṣāṁ siddhimaśnute|
tasmātkarmaiva kartavyaṁ nāsti siddhirakarmaṇaḥ||
mahābhārate śāntiparve 10-26
A person should be sensible to understand that the results of hard labour of others or the fortunes secured by them would never bring any staple benefit to him personally. Trying to live on the labour and fortunes of others would result only in disadvantages and uncertainties. Therefore a person should ever be engaged in action, that too positive and productive action. There can be no success or achievement without well directed action.
From Shanti parva of Mahabharatham
അഥ ചേദാത്മഭാഗ്യേഷു നാന്യേഷാം സിദ്ധിമശ്നുതേ।
തസ്മാത്കര്‍മൈവ കര്‍തവ്യം നാസ്തി സിദ്ധിരകര്‍മണഃ॥
മഹാഭാരതേ ശാന്തിപര്‍വേ ൧൦-൨൬
മറ്റുള്ളവര്‍,( അവര്‍ ആരായാലും), കൈവരിക്കുന്ന സൌഭാഗ്യങ്ങളെയോ, അവരുടെ കഠിനപ്രയത്നത്തെയോ ആശ്രയിച്ചു സ്വയം എന്നും നേട്ടം കൊയ്യാം എന്ന ധാരണ ഒരാള്‍ക്ക് വന്നു പെട്ടിട്ടുണ്ടെങ്കില്‍ അത് ദോഷകരമാണ്. ആ ധാരണ തികച്ചും തെറ്റാണ്.
മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ ഫലം ചോര്‍ത്തിയും അവരുടെ സൌഭാഗ്യങ്ങളുടെ നിഴലില്‍ ഒതുങ്ങിയും ജീവിക്കുന്നവര്‍ക്ക് ഏറെ അസൌകര്യങ്ങളും വിഷമതകളും ഉണ്ടായിത്തീരും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
ഇക്കാര്യം നല്ലവണ്ണം മനസ്സിലാക്കി ഓരോ വ്യക്തിയും എല്ലായ്പ്പോഴും എന്തെങ്കിലും പ്രവൃത്തി ചെയ്തു കൊണ്ടിരിക്കണം. അത്തരം പ്രവൃത്തികള്‍ തനിക്കും മറ്റുള്ളവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കുന്ന വിധത്തില്‍ ആയിരിക്കും എന്ന് ഉറപ്പു വരുത്തണം. നല്ല വിധത്തില്‍ സ്വയം അധ്വാനിച്ചു ജോലി ചെയ്യാതെ ഒരാള്‍ക്കും വിജയവും നേട്ടങ്ങളും കൈവരിക്കാന്‍ ഒരിക്കലും സാധ്യമല്ല.
മഹാഭാരതം ശാന്തി പര്‍വത്തില്‍ നിന്ന്
No comments:
Post a Comment