pachai maamalai pol mene

Sunday, April 26, 2026

Unexpected things can bring in intense grief. We have absolutely no control over the happenings



अकाण्डपातजातानामार्द्राणां मर्मभेदिनाम्।
गाढशोकप्रहाराणामचिन्तैव महौषधम्।।
From Hitopadesham

akāṇḍapātajātānāmārdrāṇāṃ marmabhedinām।
gāḍhaśokaprahārāṇāmacintaiva mahauṣadham॥
hitopadeśe॥

For bouts of intense grief arising out of totally unexpected sources as if they are bolts from the blue, and when such incident is giving intense pain because of its fluid and raw nature and is piercing the vitals, the only medicine that can be applied is just diverting the thoughts, or weaning away the mind from the gloomy thoughts through repeated attempts.

Life is like that. Unexpected things can bring in intense grief. We have absolutely no control over the happenings. We have no power to change the situation too. Such grief would cause intense pain too. However life has to go on and we have to survive. The only way is to try to divert the mind from the utterly tormenting train of thoughts. Given time, the mind, and the person would somehow recover.

The advice comes in Hitopadesham in the context of some story. However, the statement has universal relevance.

अकाण्ड पात जातानां arising out of unexpected, accidental fall आर्द्राणां raw and causing repeated feelings मर्मभेदिनां piercing the vital organs गाढ शोक प्रहाराणां hits, bouts of intense grief महौषधं potent medicine अचिन्ता एव turning away from the thought, diverting the mind from



അകാണ്ഡപാതജാതാനാമാര്‍ദ്രാണാം മര്‍മഭേദിനാം।
ഗാഢശോകപ്രഹാരാണാമചിന്തൈവ മഹൌഷധം॥
ഹിതോപദേശേ॥

ഓര്‍ക്കാപ്പുറത്ത് ഇടിത്തീ പോലെ പെട്ടെന്ന് വന്നു വീഴുന്ന ദുഃഖകരമായ സംഭവങ്ങള്‍, അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ മനസ്സില്‍ പച്ചയായ ഉണങ്ങാന്‍ വിസമ്മതിക്കുന്ന മുറിവുകള്‍ ഉണ്ടാക്കുകയും അവ നമ്മുടെ മര്‍മ്മങ്ങളെ പ്രഹരിക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളെ മറികടക്കുവാനും മനസ്സിനെ സാധാരണ നിലയിലേയ്ക്ക് തിരിച്ചു കൊണ്ട് വരുവാനും ഉള്ള ഒരേ ഒരു മാര്‍ഗ്ഗം അത്തരം സന്ദര്‍ഭങ്ങളില്‍ അസഹ്യങ്ങളായ ദുഃഖ ചിന്തകളില്‍ നിന്ന് ബോധപൂര്‍വ്വം മനസ്സിനെ തിരിച്ചു വിടുക എന്നത് മാത്രമാണ്. തളര്‍ത്തുന്ന ചിന്തകള്‍ മെല്ലെ ഒഴിവാക്കുക എന്നത് മാത്രമാണ് ഒരേ ഒരു ചികിത്സ, അത്തരം സന്ദര്‍ഭങ്ങളില്‍.

ജീവിതം അങ്ങിനെയൊക്കെ ആണ്. പെട്ടെന്നുണ്ടാവുന്ന സംഭവങ്ങള്‍ നമുക്ക് വളരെയധികം മാനസിക സംഘര്‍ഷം സൃഷ്ടിക്കാം. ആ സംഭവങ്ങള്‍ ഒഴിവാക്കാനുള്ള കഴിവ് നമുക്കില്ല. പലപ്പോഴും അസഹ്യമായ വേദന ഉണ്ടാവും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷെ എന്ത് വന്നാലും സഹിച്ചേ പറ്റൂ. ജീവിതം മുന്നോട്ടു കൊണ്ട് പോയെ പറ്റൂ. അതുകൊണ്ട് ഏതു വിധേനയും മനസ്സിനെ അഗാധമായ ദുഃഖത്തില്‍ നിന്ന് വഴിമാറ്റി കൊണ്ട് പോവുക എന്നത് മാത്രമാണ് അത്തരം അവസരങ്ങളില്‍ ചെയ്യാനുള്ളത്. കുറച്ചു സമയം കഴിയുമ്പോള്‍ മനുഷ്യനും അവന്‍റെ മനസ്സും പരിതസ്ഥിതികലുമായി പൊരുത്തപ്പെട്ടുകൊള്ളും

ഹിതോപദേശത്തില്‍ ഒരു കഥയുടെ പശ്ചാത്തലത്തില്‍ കാണുന്ന ഈ ഉപദേശം നമ്മുടെ ജീവിതത്തില്‍ എക്കാലവും ഏറെ പ്രസക്തി ഉള്ളതാണ്.

No comments:

Post a Comment