pachai maamalai pol mene

Thursday, April 09, 2026

avariciousness just continue to grow bigger and bigger with age and stature



यथैव शृङ्गं गोः काले वर्धमानस्य वर्धते
तथैव तृष्णा वित्तेन वर्धमानेन वर्धते॥
महाभारते शान्तिपर्वे २७६-७

उत्पन्नस्य रुरोः शृङ्गं वर्धमानस्य वर्धते।
प्रार्थना पुरुषस्येह तस्य मात्रा न विद्यते॥
महाभारते आनुशासिकपर्वे ९३-४५

yathaiva śṛṅgaṁ goḥ kāle vardhamānasya vardahte
tathaiva tṛṣṇā vittena vardhamānena vardhate||
mahābhārate śāntiparve 276-7
utpannasya ruroḥ śṛṅgaṁ vardhamānasya vardhate|
prārathanā puruṣasyeha tasya mātrā na vidyate||
mahābhārate ānuśāsikaparve 93-45


Just in the same manner the big rounded horn of a cow continues to grow steadily once it has started growing the avariciousness, the desire to have more and more material possessions, just continue to grow bigger and bigger as we grow in age and stature.

The long, branching horns of an antelope just continues to grow spontaneously in length and size and there is no measure or limit for such growth. In the same manner the desires and yearnings of a man just grow on and on without any conceivable upper limits.

യഥൈവ ശൃങ്ഗം ഗോഃ കാലേ വര്‍ധമാനസ്യ വര്‍ധതേ
തഥൈവ തൃഷ്ണാ വിത്തേന വര്‍ധമാനേന വര്‍ധതേ॥
മഹാഭാരതേ ശാന്തിപര്‍വേ ൨൭൬-൭
ഉത്പന്നസ്യ രുരോഃ ശൃങ്ഗം വര്ധമാനസ്യ വര്‍ധതേ।
പ്രാര്‍ഥനാ പുരുഷസ്യേഹ തസ്യ മാത്രാ ന വിദ്യതേ॥
മഹാഭാരതേ ആനുശാസികപര്‍വേ ൯൩-൪൫

ഒരു പശുവിന്‍റെ നീണ്ടു കൂര്‍ത്ത് വളഞ്ഞു നില്‍ക്കുന്ന കൊമ്പ് അത് ജനിച്ചു കുറച്ചു കാലം കഴിയുമ്പോള്‍ തന്നെ വളരാന്‍ തുടങ്ങും. അപ്രകാരം വളര്‍ച്ച തുടങ്ങിയാല്‍ പിന്നെ ആ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരിക്കും. അതുപോലെ തന്നെ ഒരു മനുഷ്യന് കുറച്ചെങ്കിലും പണവും സുഖസൌകര്യങ്ങളും വന്നു പെട്ടാല്‍ പിന്നെ കൂടുതല്‍ സുഖവും ആഡംബരങ്ങളും എല്ലാം ഉണ്ടാവണം എന്ന ആഗ്രഹവും അതിനുള്ള ആക്രാന്തവും കാലം ചെല്ലുമ്പോള്‍ അയാളില്‍ വളര്‍ന്നുകൊണ്ടേയിരിക്കും.

ഒരു മാനിന്‍റെ നീളം കൂടിയ ധാരാളം ശാഖകളോടെ വളരുന്ന കൊമ്പുകള്‍ നീളവും പെരുപ്പവും എന്നും വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ വലുതായിക്കൊണ്ടേയിരിക്കും. ഈ വളര്‍ച്ചയ്ക്ക് ഒരു പരിധിയും ഇല്ല പരിമിതിയും ഇല്ല. ഇതുപോലെ തന്നെയാണ് ഒരു മനുഷ്യന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളും. അവ വളര്‍ന്നു കൊണ്ടേയിരിക്കും.. ഉയര്‍ന്ന പരിധി ഒന്നും ഇല്ലാതെ. എത്ര കിട്ടിയാലും എന്തൊക്കെ നേടിയാലും തൃപ്തി ആവില്ല .പിന്നെയും വല്ലതും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടം മാത്രം.

No comments:

Post a Comment