दुष्कृतं हि मनुष्याणामन्नमाश्रित्य तिष्ठति।
यो हि यस्यान्नमश्नाति स तस्याश्नाति किल्बिषम्॥
स्कान्दपुराणे
duṣkṛtaṁ hi manuṣyāṇāmannamāśritya tiṣṭhati|
yo hi yasyānnamaśnāti sa tasyāśnāti kilbiṣam||
skaandapuraane
The consequences of sins, the sufferings arising out of wrong deeds, all depend on the food one consumes. A person eating the food belonging to another would be liable to face the consequences of that sins perpetrated by that person too.
The issue can be understood in two planes. First, the quality and contents of the food one takes affect his mental and physical activities and that way food is a factor that regulates the behaviour of a person and thus the consequences arising out of such behaviour too. We always talk about sattvika, rajasa and tamasa food.
Second, if the food we take comes from someone else, we are indebted to that person to that extent. If such food belongs to an evil fellow, then the person who receives food from such person too becomes a partner in the consequences of the activities of the donor of food and also would share the sins attached to that person.
मनुष्याणां-- of human beings दुष्कृतं --the consequences of evil deeds, sins अन्नं --food आश्रित्य-- depending तिष्ठति -- stands, remains यः --who यस्य—whose अन्नं-- food अश्नाति -- eats सः-- he तस्य—his किल्बिषं -- sins, evil consequence of wrong deeds अपि-- too अश्नाति --partakes, becomes sharer in
ദുഷ്കൃതം ഹി മനുഷ്യാണാമന്നമാശ്രിത്യ തിഷ്ടതി।
യോ ഹി യസ്യാന്നമശ്നാതി സ തസ്യാശ്നാതി കില്ബിഷം॥
സ്കാന്ദപുരാണേ
ഒരാളുടെ പാപങ്ങളുടെ ഫലം, തെറ്റ് ചെയ്യുന്നത് മൂലം ഉണ്ടാവുന്ന തിക്ത ഫലങ്ങള്‍ ഇവയെല്ലാം അയാള്‍ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചായിരിക്കും. മാറ്റൊരാളുടെ കൈവശം ഉള്ള അയാള്‍ക്ക് സ്വന്തമായ ആഹാരം വാങ്ങിക്കഴിക്കുമ്പോള്‍ അത്തരം ആഹാരം താന്‍ വ്യക്തിയുടെ പാപങ്ങളും ഏറ്റെടുക്കാന്‍ ആഹാരം വാങ്ങിക്കഴിച്ച വ്യക്തി ബാധ്യസ്ഥനാണ്.
ഇത് രണ്ടു തലങ്ങളില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
ഒന്നാമതായി, ഒരാള്‍ കഴിക്കുന്ന ആഹാരത്തിന്‍റെ അളവും നിലവാരവും അയാളുടെ മാനസികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങളെ ഏറെ സ്വാധീനിക്കുന്നുണ്ട്. അത് വഴി അയാള്‍ ചെയ്യുന്ന നന്മയ്ക്കും തിന്മയ്ക്കും അത് വഴി ഉണ്ടാവുന്ന പാപത്തിനും പുണ്യത്തിനും എല്ലാം ആഹാരം ഒരു കാരണം ആവുന്നുണ്ട്. നാം ഇപ്പോഴും സാത്വികം, രാജസം, താമസം എന്ന വകഭേദങ്ങള്‍ ഉള്ള ആഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടല്ലോ.
രണ്ടാമതായി , വേറൊരു വ്യക്തിക്ക് സ്വന്തമായ ആഹാരം നാം കഴിക്കുമ്പോള്‍ നാം അയാള്‍ക്ക് ഒത്തിരി കടപ്പെട്ടവര്‍ ആവുന്നു . നമുക്ക് അന്നം തരുന്ന വ്യക്തി ഒരു പാപിയും ദുഷ്ടനും ആണെങ്കില്‍ അത്തരം ആളുടെ പാപങ്ങളിലും ദുഷ്കര്‍മ്മങ്ങളിലും നാം അറിഞ്ഞോ അറിയാതെയോ പങ്കാളികള്‍ ആവുന്നു എന്ന കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്
No comments:
Post a Comment