तस्याग्निर्जलमर्णवः स्थलमरिर्मित्रं सुराः किङ्कराः
कान्तारं नगरं गिरिर्गृहमहिर्माल्यं मृगारिमृगः।
पातालं बिलमस्त्रमुत्पलदलं व्यालः शृगालो विषं
पीयूषं विषमं समं च वचनं सत्याञ्चितं वक्ति यः॥
tasyāgnirjalamarṇavaḥ sthalamarimitraṁ surāḥ kiṅkarāḥ
kāntāraṁ nagaraṁ girirgṛhamahirmālyaṁ mṛgārimṛgaḥ|
pātālaṁ bilamastramutpaladalaṁ vyālaḥ śṛgālo viṣaṁ
pīyūṣaṁ viṣamaṁ samaṁ ca vacanaṁ satyāñcitaṁ vakti yaḥ||
Prakarana Sukha Sindhu (Jaina Literature )
For a person whose words are always truthful, for a person who speaks only true words
Fire and water are the same. The forest and the village land are same. The enemy and the friend are the same. The gods and the menial servants make no difference . The deep jungle and the busy city would be the same. The mountain and the cozy household would mean the same The snake or a flower garland would make no difference. The enemy of the small animals the lion and the deer, both would be same to him. The netherworld below the earth, paataalam, and a hole on the earth both mean the same to him. A sharp arrow or the soft petal of a blue lotus would make little difference. A ferocious hunting leopard and a timid jackal are similar for him.
Poison and nectar or ambrosia both mean the same to him.
This sloka is found in many compilations. It is prominently found in Jain literature too.
The idea is that for a person who is truthful by nature, even the most disagreeable and hostile situations would just become favourable.
Also, the man who is used to tell the truth and truth alone, would speak only truth when he is in the company of the most friendly person as also when he is confronted by the greatest adversities. The most benign and the extremely hostile factors are paired together in this sloka to underline the fact that the person who is wedded to truth would be honest under all circumstances.
Are such ideas relevant in the present world full of artificiality, where truth and fairplay are not major priorities? It is a major question.
यः who सत्याञ्चितं adorned decorated with truth वचनं words वक्ति speaks तस्य for him अग्निः fire जलं च and water अर्णवः sea स्थलं च and land अरिः enemy मित्रं च and friend सुराः gods किङ्कराः च and menial servants कान्तारं fores नगरं च town too गिरिः mountain गृहं च and house अहिः snake माल्यं च and garland made of flower मृगारिः enemy of animals, lion मृगः deer च andपातालं the large world under the earth बिलं च a hole or burrow too अस्त्रं a sharp arrow उत्पलदलं च and the petal of a blue lotus व्यालः hunting leopard, huge wild animal शृगालः jackal च too विषंpoison पीयूषं nectar, ambrosia च too विषमं difficult, embarrassing समं भवतः are equal
തസ്യാഗ്നിര്‍ജലമര്‍ണ്ണവഃ സ്ഥലമരിര്‍മിത്രം സുരാഃ കിങ്കരാഃ
കാന്താരം നഗരം ഗിരിര്‍ഗൃഹമഹിര്മാല്യം മൃഗാരിമൃഗഃ।
പാതാളം ബിലമസ്ത്രമുത്പലദലം വ്യാലഃ ശൃഗാലോ വിഷം
പീയൂഷം വിഷമം സമം ച വചനം സത്യാഞ്ചിതം വക്തി യഃ॥
സത്യം മാത്രം പറയുന്നത് ജീവിതചര്യയാക്കിയ മഹദ്വ്യക്തിക്ക്,
അഗ്നിയും ജലവും ഒരുപോലെ തന്നെയാണ്. കാടും തോട്ടവും തമ്മില്‍ വ്യത്യാസമില്ല. ശത്രുവും മിത്രവും തുല്യര്‍. ദേവന്മാരായാലും അടിയാന്മാരായാലും അയാള്‍ക്ക് ഒരുപോലെ തോന്നും. ശൂന്യമായ വനവും ജനനിബിഡമായ നഗരപ്രാന്തവും തമ്മില്‍ അയാള്‍ക്ക് ഒരു ഭേദവും തോന്നില്ല. മലയുടെ കൊടുമുടിയും സുഖം തരുന്ന സ്വന്തം വീടും എല്ലാം അയാള്‍ക്ക് ഒരുപോലെ യാവും സര്‍പ്പവും പൂമാലയും അവര്‍ക്ക് ഒരുപോലെ തന്നെ, എല്ലാ മൃഗങ്ങളെയും കൊന്നൊടുക്കുന്ന സിംഹവും കാട്ടിലെ പാവവും ശാന്തത നിറഞ്ഞവനുമായ മാനും അയാള്‍ക്ക് ഒരുപോലെയാണ്. പാതാളലോകവും ഭുഉമിയിലെ ഒരു മാളവും തമ്മില്‍ അയാള്‍ക്ക് വ്യത്യാസമില്ല. കൂരമ്പും ആമ്പല്‍പ്പൂവും ഒന്ന് തന്നെയാണ് അയാള്‍ക്ക്. ക്രൂരനായ ശക്തിയേറിയ പുള്ളിപ്പുലിയും ഭീരുവായ കുറുനരിയും ഒക്കെ അവര്‍ക്ക് തുല്യരാണ്. കൊടും വിഷവും അമൃതവും അയാളുടെ മുന്നില്‍ ഒന്ന് തന്നെയാണ്.
ഈ ശ്ലോകം ഒത്തിരി സംഗ്രഹങ്ങളില്‍ കാണുന്നും. പ്രധാനമായും ജൈന സാഹിത്യകൃതികളില്‍ പലയിടത്തും ഇത് ഉദ്ധരിച്ചു കാണുന്നു.
സത്യം ജീവിതവ്രതം ആക്കിയ വ്യക്തിക്ക് ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ പോലും അനുകൂലങ്ങള്‍ ആയി മാറും, വെല്ലുവിളികള്‍ അനുഗ്രഹങ്ങലായിത്തീരും എന്നൊക്കെയുള്ള ഉന്നതങ്ങളായ ആശയങ്ങളാണ് എവിടെ സന്ദേശ മായി നല്‍കുന്നത്.
അത് മാത്രമല്ല. സത്യം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ഏതു സന്ദര്‍ഭത്തില്‍ ആയാലും ശത്രുക്കളുടെയോ മിത്രങ്ങളുടെയോ ഇടയിലായാലും ഒരു വ്യത്യാസവും ഇല്ലാതെ സത്യമല്ലാതെ ഒന്നും പറയാന്‍ കഴിവില്ലാത്ത മഹാന് ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങള്‍ പോലും സ്വയം നന്മാകലായി മാറി അദ്ദേഹത്തെ സഹായിക്കും എന്ന വിശ്വാസമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്.
ഈ ആശയം അടിവരയിട്ടു പറയുവാനാണ് ഏറെ അനുകൂലങ്ങളും പ്രതികൂലങ്ങളും ആയ കാര്യങ്ങള്‍ ജോഡി ചേര്‍ത്ത് കാണിച്ചിരിക്കുന്നത് ഈ ശ്ലോകത്തില്‍.
ഇന്നത്തെ കൃത്രിമത്വം നിറഞ്ഞ ലോകത്തില്‍ ഇതിനൊക്കെ ഉണ്ടോ ?
ആര്‍ക്കറിയാം
No comments:
Post a Comment