എനിക്ക് വന്ന ഒരു ചോദ്യം
രാവണന്റെ പത്തു തലയും,.ദശരഥന്റെ ദശ രതവും...ഇതിന്റെ തത്വം ഒന്ന് പറഞ്ഞു തരുമോ..
എൻറെ മറുപടി
ദശരഥ തത്വം വളരെ എളുപ്പമാണ്. നാം സാധാരണ ഗതിയിൽ two dimensional ആയി നാലു പ്രധാന ദിക്കുകളും പിന്നെ അവയ്ക്കു ഇടയിലുള്ള നാലു ഉപദിക്കുകളും മാത്രം കാണുന്നു. സാധാരണ മനുഷ്യന് ഈ പരന്ന എട്ടു ദിക്കുകളിലും സഞ്ചരിക്കാം തേർതെളിക്കാം വിജയം നേടാം.
ഇത് two dimensional and flat.. പ്രതലം ഇവിടെ വിസ്തീർണ്ണം മാത്രമേ ഉള്ളൂ.
പക്ഷെ ചില അസാധാരണ വ്യക്തികൾക്ക് തങ്ങളുടെ പ്രഭാവം മുകളിലേക്കും താഴോട്ടും കൂടെ വ്യാപിപ്പിക്കാൻ കഴിയും. അതുവഴി അവരുടെ കഴിവ് three dimensional ആവുന്നു. അവർ എണ്ണിയാലൊടുങ്ങാത്ത വിസ്തീർണ്ണപ്രതലങ്ങൾ ഉൾക്കൊള്ളുന്ന ഒരു വ്യാപ്തിയെ അല്ലെങ്കിൽ വ്യാപ്തത്തെ കീഴടക്കുന്നു. അങ്ങനെ എട്ടു ദിക്കിലും മുകളിലും ചോട്ടിലും ഇഷ്ടം പോലെ എത്താൻ കഴിയുന്ന മഹാൻ ദശരഥനാവുന്നു.
ഇവിടെ രഥം എന്നു പറയുന്നത് ചലനശേഷിയെ ഉദ്ദേശിച്ചാണ്. തേര് എന്ന വാഹനത്തേയല്ല.
വിഷ്ണു പത്തുദിക്കും വ്യാപിച്ചു നിൽക്കുന്നതുകൊണ്ട് അദ്ദേഹത്തേയും ദശരഥൻ എന്ന് വിളിക്കാം.
ദശരഥൻറെ വ്യാപനം ശാരീരികമാണ്.
രാവണതത്വം
പക്ഷെ
രാവണൻറെ കഴിവുകൾ ധിഷണാപരമാണ്. അതാണ് പത്ത് തലകൾ കൊണ്ട് സൂചിപ്പിക്കുന്നത്.
വൈരുദ്ധ്യങ്ങളുടെ വിളനിലം.
ശുദ്ധനായ ശിവഭക്തൻ
ക്രൂരനായ രാക്ഷസൻ
അദ്വിതിയനായ പടയാളി മഹാ പണ്ഡിതൻ
വേദങ്ങളുടെ പരിശോധകൻ
സാമവേദ ഗായകൻ
വീണാ വിദ്വാൻ
അതേ സമയം സ്ത്രീലമ്പടൻ
വഞ്ചനാശീലൻ..
പത്തല്ല പലപല മുഖങ്ങൾ.
പത്ത് എന്നത് ആലങ്കാരികമായി പറയുന്നു എന്ന് മാത്രം.
A question that came to me is
The ten heads of Ravana, and Dasharatha's Dasharatha... Can you tell me the principle of this..
My answer
Dasaratha principle is very easy. We normally see only the four main directions as two dimensions and then the four sub-directions between them. An ordinary person can travel in these eight flat directions and achieve success.
This reckoning is two dimensional and flat. The surface here is only the area.
However, some extraordinary individuals can extend their influence upwards and downwards. In this way, their ability becomes three-dimensional. They conquer a dimension or scope that includes innumerable areas. Thus, the great Dasharatha becomes the one who can reach the eight directions, above and below too at will.
Here, the word "chariot" refers to the ability to move. Not the vehicle called a chariot.
Since Vishnu spreads over ten directions, we can called him too Dasharatha.
Dasharatha's spread is physical.
Ravana principle
On the other hand
Ravana's abilities are intellectual. That is what his ten heads indicate symbolically.
A breeding ground for contradictions.
A pure devotee of Shiva
A cruel demon
A unique and matchless soldier
A great scholar
A reviewer of the Vedas
A singer of the Samaveda
A Veena scholar
At the same time, a womanizer
A traitor.
Not ten but many faces.
We use the word ten figuratively.
No comments:
Post a Comment