जन्तोर् निरुपभोगस्य दृश्यते भुवि रूक्षता।
वाताशिनो द्विजिह्वत्वं विहितं पश्य वेधसा॥
कुसुमदेवकृते दृष्टान्तशतके
jantor nirupabhogasya dṛśyate bhuvi rukṣatā|
vātāśino dvijihvatvaṁ vihitaṁ paśya vedhasā||
kusumadevakṛte dṛṣṭāntaśatake
It would appear that nature plays funny tricks by providing excessive activity and intensity of organs possessed by living beings on this earth. See, the snake is surviving most of the time eating air alone. However it is endowed with a twin tongue, a tongue with two surfaces, and twice as strong as the tongues possessed by other beings.
If a person who can have lots and lots of food and could enjoy the taste of such food substantially then his tongue is of great use. However, it is believed that the snake is surviving most of the time eating air.. and its tongue has therefore very little practical utility.. However the creater Brahma has provided a twin tongue for the reptile. It would look funny.
The poet is taking a very practical view on the basis of observation by an ordinary human being.
If someone claims that he is a specialist on reptile life and claims that the snake is eating a lot and does not survive on air or that the tongue of the snake is made two pronged for better sensory perception, that is a different issue. Such hair splitting would only make us miss the beauty of this couplet.
भुवि in this world जन्तोः for a creature, for a being, for a person निरुपभोगस्य of little use, of little utility, sparsely used रूक्षता intensity, दृश्यते is seen पश्य see वेधसा by the creater Brahma वाताशिनः the one who just eats or swallow air द्विजिह्वत्वं the property of having two tongues, twin tongu विहितं provided
ജന്തോര് നിരുപഭോഗസ്യ ദൃശ്യതേ ഭുവി രൂക്ഷതാ।
വാതാശിനോ ദ്വിജിഹ്വത്വം വിഹിതം പശ്യ വേധസാ॥
കുസുമദേവകൃതേ ദൃഷ്ടാന്തശതകേ
പ്രകൃതി പലപ്പോഴും ഒട്ടേറെ കുസൃതികള്‍ കാണിക്കാറുണ്ട്. ഉദാഹരണമായി ചില ജീവികളുടെ അവയവങ്ങള്‍ക്ക് വേണ്ടതിലധികം തീക്ഷ്ണതയും പ്രവര്‍ത്തന നിരതത്ത്വവും കൊടുത്തിരിക്കുന്നു. ഒരു പാമ്പ് മിക്കവാറും എല്ലാ സമയവും കാറ്റും വിഴുങ്ങി ജീവിച്ചു പോകുന്നു. നാവു കൊണ്ട് അതിനുള്ള ഉപയോഗം താരതമ്യേന കുരവാനുമം പക്ഷെ അതിനു കിട്ടിയിരിക്കുന്നത് ഇരട്ട നീളവും പരപ്പും ഉള്ള നാവാണ്. സൃഷ്ടാവായ ബ്രഹ്മ ദേവന്‍റെ ഒരു വികൃതി.
ഒരു കാര്യം ഇവിടെ ഓര്‍ക്കണം. ഇത് പറയുന്ന കവി ഒരു സാധാരണക്കാരന്‍റെ നിരീക്ഷണം മാത്രമാണ് നടത്തുന്നത്. താങ്കള്‍ ഒരു ജന്തു ശാസ്ത്ര വിദഗ്ദന്‍ ആയിരിക്കാം. പാമ്പ് ധാരാളം തവളകളെ സ്വാദോടെ ഭക്ഷിക്കാറുണ്ട് എന്നതും പാമ്പിന്റെ ഇരട്ടിച്ച നാവു ഒരു സംവേദനക്ഷമതയുള്ള ഏറെ പ്രാധാന്യമുള്ള അവയവം ആണെന്നതും ശരി ആയിരിക്കാം. പക്ഷെ അത്തരം വാദങ്ങള്‍ ഇതുപോലുള്ള പ്രായോഗികമായ സുഭാഷിതം നല്‍കുന്ന സന്ദേശത്തെ ഒട്ടും ബാധിക്കില്ല.
ആവശ്യമുള്ള ഇടങ്ങളില്‍ ക്ഷാമവും വേണ്ടാത്ത ഇടങ്ങളില്‍ സമൃദ്ധിയും ഉണ്ടാവുന്നത് പ്രകൃതിയുടെ കളിയായി പലപ്പോഴും കാണാറുണ്ട്. കവി ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ.
No comments:
Post a Comment