pachai maamalai pol mene

Thursday, September 17, 2026

music which explains the inner meaning of the pranavam

 



लोकानुन्मादयन् श्रुतीन् मुखरयन् क्षोणीरुहान् हर्षयन्
शैलान् विद्रावयन् मृगान् विवशयन् गोवृन्दमानन्दयन्॥
गोपान् संशमयन् मुनीन् मुकुलयन् सप्तस्वरान् जृंभयन्
ओंकारार्थमुदीरयन् विजयते वंशीनिनादः शिशोः॥
श्रीकृष्णकर्णांमृतं
lokānunmādayan śrutīn mukharayan kṣoṇīruhān harṣayan
śailān vidrāvayan mṛgān vivaśyan govṛndamānandayan||
gopān saṁśamayan munīn mukulayan saptasvarān jṛṁbhayan
oṁkārārthamudīrayan vijayate vaṁśīnināndaḥ śiśoḥ||
SRIKRISHNA KARNAMRUTAM(Vishnu stotra.133) 
That sweetest rendering of flute by that wonderful child Krishna is ever victorious
That song which makes the whole world inebriated
That song which reflects aloud the contents of vedas
That song which fills the trees that grow all around with ecstasy
That song which melts mountains
That song which attracts all the deer in the jungle and renders them motionless
That song which makes the whole herd of cattle extremely happy
That song which renders all the cowherds united and peaceful
That song which prompts the sages to pay homage joining their palms like lotus buds
That song which renders to the highest crescendo the saptasvaras or the seven musical notes
That music which explains the inner meaning of the pranavam or omkaarama.



ലോകാനുന്മാദയന്‍ ശ്രുതീന്‍ മുഖരയന്‍ ക്ഷോണീരുഹാന്‍ ഹര്‍ഷയന്‍
ശൈലാന്‍ വിദ്രാവയന്‍ മൃഗാന്‍ വിവശയന്‍ ഗോവൃന്ദമാനന്ദയന്‍॥
ഗോപാന്‍ സംശമയന്‍ മുനീന്‍ മുകുലയന്‍ സപ്തസ്വരാന്‍ ജൃംഭയന്‍
ഓംകാരാര്‍ഥമുദീരയന്‍ വിജയതേ വംശീനിനാദഃ ശിശോഃ॥

ആ കുസൃതിക്കാരനായ കൊച്ചു പയ്യന്‍റെ , വൃന്ദാവനത്തില്‍ തുള്ളിക്കളിക്കുന്ന ഉണ്ണിക്കൃഷ്ണന്‍റെ സ്വര്‍ഗ്ഗീയമായ വേണുഗാനം എന്നും വിജയിക്കട്ടെ.
പ്രപഞ്ചത്തെ ആനന്ദലഹരിയില്‍ സ്വയം മറക്കാന്‍ പ്രേരിപ്പിക്കുന്ന ഗാനം
നാല് വേദങ്ങളുടെയും ഉള്‍പ്പോരുള്‍ വിളിച്ചറിയിക്കുന്ന ഗാനം
പാരില്‍ വളരുന്ന ചെടികൊടികളെയും വൃക്ഷങ്ങളെയും മുഴുവന്‍ സന്തോഷം കൊണ്ട് നിറയ്ക്കുന്ന ഗാനം
കടുത്ത പാറക്കെട്ടുകള്‍ നിറഞ്ഞ മലകളെപ്പോലും ആര്‍ദ്രങ്ങള്‍ ആക്കി ഉരുകി ഒലിപ്പിക്കുന്ന ഗാനം
കാട്ടില്‍ ഓടിനടക്കുന്ന മാന്‍ പെടകളെ പെട്ടെന്ന് ആകര്‍ഷിച്ചു നിശ്ചലരാക്കുന്ന ഗാനം
ആയര്‍പാടിയിലെ പശുക്കള്‍ക്ക് തൃപ്തിയും സംരക്ഷണവും പകരുന്ന ഗാനം
ഗോപന്മാരെ സന്തോഷത്തോടും ഒരുംയോടും ചേര്‍ത്തുനിര്‍ത്തുന്ന ഗാനം
മഹര്‍ഷിമാരെ സ്വന്തം കൈകള്‍ താമരമോട്ടുകള്‍ പോലെ ചേര്‍ത്തുവച്ചു തൊഴുവാന്‍ പ്രേരിപ്പിക്കുന്ന ഗാനം
സപ്തസ്വരങ്ങള്‍ അവയുടെ ഉച്ചസ്ഥായിയില്‍ മനോഹരമായി ഒഴുകി വരുന്ന ഗാനം
ഓംകാരത്തിന്‍റെ പൊരുള്‍ എല്ലാവര്‍ക്കും ബോധിപ്പിക്കുന്ന ഗാനം.

No comments:

Post a Comment