वैरिणं नोपसेवेत सहायं चैव वैरिण: |
अधार्मिकं तस्करं च परस्यैव च योषितम् ||
मनुस्मृति
vairiṇaṃ nopaseveta sahāyaṃ caiva vairiṇa: |
adhārmikaṃ taskaraṃ ca parasyaiva ca yoṣitam ||
manusmriti
One should never approach for help or keep confident company with an avowed enemy,
a friend or associate of an enemy,
a person who is leading unrighteous life,
a person who is a known thief,
and
one should never try to gain the favour the woman who belongs to some other family.
വൈരിണം നോപസേവേത സഹായം ചൈവ വൈരിണ: ।
അധാര്‍മികം തസ്കരം ച പരസ്യൈവ ച യോഷിതം ॥
മനുസ്മൃതി
ഒരാള്‍ ഒരിക്കലും താഴെ പറയുന്ന തരത്തിലുള്ള വ്യക്തികളുമായി കൂട്ടുകൂടുകയോ അവരില്‍ വിശ്വാസം അര്‍പ്പിക്കുകയോ ചെയ്യരുത്.
൧. തനിക്ക് ശത്രുവാണെന്ന് നല്ലവണ്ണം അറിയാവുന്ന വ്യക്തി
൨. തന്‍റെ ശത്രുവിന്‍റെ കൂട്ടുകാരനും ശിങ്കിടിയും ഒക്കെ ആയി അയാളെ ചുറ്റിപ്പറ്റി നടക്കുന്നവന്‍
൩. നേരും നെറിയും ഒട്ടും പരിഗണിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആള്‍.
൪ കള്ളനും സത്യസന്ധത ഒട്ടും ഇല്ലാത്തവനും ആരില്‍ നിന്നും എന്തും തട്ടിപ്പറിക്കാന്‍ ഒട്ടും കൂസല്‍ ഇല്ലാത്തവനും ആയ ആള്‍
ഇത് മാത്രമല്ല മറ്റുള്ളവരുടെ കുടുംബത്തില്‍ മാന്യമായി ജീവിക്കുന്ന സ്ത്രീകളുടെ പിന്നില്‍ ദുരുദ്ദേശവുമായി ഒരിക്കലും കൂടരുത്.
No comments:
Post a Comment