pachai maamalai pol mene

Wednesday, September 30, 2026

never lose courage even in worst situations

 



त्याज्यं न धैर्यं विधुरेऽपि काले धैर्यात् कदाचित् स्थितिमाप्न्युतात् सः।
जाते समुद्रेऽपि हि पोतभञ्गे संयात्रिको वाञ्छति तर्तुमेव॥
हितोपदेशे
tyājyaṁ na dhairyaṁ vidhure'pi kāle dhairyāt kadācit sthitimāpnyutāt saḥ|
jāte samudre'pi hi potabhañge saṁyātriko vāñchati tartumeva||
hitopadeśe
We must not abandon presence of mind and inherent boldness in us even when the circumstances are most adverse. Presence of mind would take us back to stability and comfort. If a sailor finds that his boat is damaged and leaky while travelling in the sea, still he would like to muster all his resources and try to sail on to the safety of the shores. If the sailor loses his mind and remains inactive, he is sure to drown along with the boat.
(Our beloved leader and Prime Minister Modiji quoted this couplet in his address to the nation yesterday )

ത്യാജ്യം ന ധൈര്യം വിധുരേഽപി കാലേ ധൈര്യാത് കദാചിത് സ്ഥിതിമാപ്ന്യുതാത് സഃ।
ജാതേ സമുദ്രേഽപി ഹി പോതഭഞ്ഗേ സംയാത്രികോ വാഞ്ഛതി തര്തുമേവ॥
ഹിതോപദേശേ

ഏറെ വെല്ലുവിളികളും വിഷമഘട്ടങ്ങളും അഭിമുഖീകരിക്കേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ പോലും നാം ഒരിക്കലും നമ്മുടെ സ്വതഃസിദ്ധമായ ധൈര്യവും ശുഭാപ്തിവിശ്വാസം നിറഞ്ഞ കാര്യക്ഷമതയും കൈവിടരുത്. മനക്കരുത്ത് നമ്മെ എത്രെ പ്രശ്നങ്ങളുണ്ടായാലും അവയെ നേരിടുവാനും മറികടക്കുവാനും നമ്മെ പ്രാപ്തരാക്കും. കടലിലെ തിരമാലകള്‍ക്കിടയില്‍ അകപ്പെട്ടു പോയ തോണിയില്‍ ദ്വാരം വീണാലും തോണിക്ക് കേടുപാടു സംഭവിച്ചാലും നാവികന്‍ ധൈര്യം കൈവിടുകയില്ല. തോണിയെ ഉപേക്ഷിക്കുകയും ഇല്ല. എല്ലാ കഴിവും പ്രയോഗിച്ചു ശക്തിയോടെ തുഴഞ്ഞു തോണി കരയ്ക്കടുപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. നാവികന് എത്ര പ്രശ്നങ്ങള്‍ നേരിട്ടാലും തോണി കരയ്ക്കടുപ്പിക്കനമെന്ന ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ. അല്ലാതെ പകച്ചു നിന്നാല്‍ അയാളും തോന്നിവും തീര്‍ച്ചയായും മുങ്ങിപ്പോവും

(നമ്മുടെ ഏറെ പ്രിയങ്കരനായ പ്രധാനമന്ത്രി മോദിജി ഇന്നലെ അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയ അഭിസംബോധനയില്‍ ഈ ശ്ലോകം സ്മരിച്ചു. )

No comments:

Post a Comment